കോന്നി ഉപജില്ല കലോത്സവം

കോന്നി: കോന്നി ഉപജില്ല സ്കൂൾ കലോത്സവം നടൻ മനുവർമ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ക ോന്നിയൂർ അധ്യക്ഷത വഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി. കോന്നി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.എ. സുമയ്യ ബീഗം,ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ സുരേഷ്, പ്രമാടം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സുലോചന ദേവി, ഗ്രാമപഞ്ചായത്ത് അംഗം സജിത അജി, വി. കോട്ടയം എസ്.എൻ.ഡി.പി യു.പി.എസ് ഹെഡ്മിസ്ട്രസ് പി.ടി. വസന്തകുമാരി, വി. കോട്ടയം ജി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് എസ്. ശ്രീകല, വി. കോട്ടയം എൻ.എസ്.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി. അജിതാകുമാരി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഈ മാസം 15ന് വൈകീട്ട് മൂന്നിന് കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.