ശബരിമല തീര്‍ഥാടനം: കരാര്‍ നിയമനം

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ റോഡുകളും പൊതുഇടങ്ങളും ശുചീകരിക്കാൻ ശുചീകരണ തൊഴിലാളികളെയും കുളിക്കടവുകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡുമാരെയും പമ്പയില്‍ പ്രവര്‍ത്തിക്കുന്ന മരണ രജിസ്‌ട്രേഷന്‍ കിയോസ്‌കില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താൽപര്യമുള്ളവര്‍ സെപ്റ്റംബർ 30ന് മുമ്പ് പഞ്ചായത്ത് ഓഫിസില്‍ നേരിട്ട് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം പഞ്ചായത്ത് ഓഫിസില്‍ ലഭിക്കും. ഫോൺ: 04735240230, 9496042659. കെട്ടിട നികുതി കലക്ഷന്‍ ക്യാമ്പ് പത്തനംതിട്ട: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഒടുക്കേണ്ട കെട്ടിട നികുതി സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളില്‍ കലക്ഷന്‍ ക്യാമ്പ് നടത്തും. കലക്ഷന്‍ ക്യാമ്പ് നടത്തുന്ന വാര്‍ഡ്, തീയതി, കേന്ദ്രം എന്നിവ ചുവടെ. പെരുമ്പുളിക്കല്‍ 23ന് ദേവരുക്ഷേത്രം, മന്നം നഗര്‍ 25ന് പുലിയംമഠം, പടുക്കോട്ടുക്കല്‍ 30ന് കൊച്ചുകുറ്റി ജങ്ഷൻ, ഭഗവതിക്കുംപടിഞ്ഞാറ് 30ന് എസ്.സി.ബി 442, ഇടമാലി 27ന് ഒരിപ്പുറം വായനശാല, പാറക്കര 24ന് തോലുഴം ജങ്ഷൻ, മങ്കുഴി 23ന് പാറക്കര എൻ.എസ്.എസ്.എൽ.പി.എസ്, മല്ലിക 28ന് പി.എച്ച്‌.സി പന്തളം തെക്കേക്കര, മാമ്മൂട് 25ന് മാമ്മൂട് ജങ്ഷൻ, പൊങ്ങലടി 24ന് വയണമൂട് ജങ്ഷൻ, ചെറിലയം 27ന് ജി.എൽ.പി.എസ് ചെറിലയം, പറന്തല്‍ 28ന് പറന്തൽ ജങ്ഷൻ. അടൂർ എൽ.ബി.എസ് സൻെററിൽ ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം പത്തനംതിട്ട: അടൂർ എൽ.ബി.എസ് സബ്‌സൻെററിൽ ബിരുദം പാസായവർക്ക് ഒരുവർഷ പി.ജി.ഡി.സി.എ കോഴ്‌സിനും പ്ലസ് ടു, ഡിപ്ലോമ പാസായവർക്ക് ആറുമാസത്തെ ഡി.സി.എ (എസ്)നും എസ്.എസ്.എൽ.സി പാസായവർക്ക് ഒരുവർഷ ഡി.സി.എ കോഴ്‌സിനും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് ഫീസ് സൗജന്യമാണ്. ഫോൺ: 9947123177. വളൻററി സോഷ്യല്‍ വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നു പത്തനംതിട്ട: ജില്ല പ്രബേഷന്‍ ഓഫിസ് മുഖേന നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയിലേക്ക് വളൻററി സോഷ്യല്‍ വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നു. പ്ലസ് ടു/ബിരുദം യോഗ്യതയുള്ള, സര്‍ക്കാര്‍ സര്‍വസില്‍നിന്ന് വിരമിച്ചവര്‍/സാമൂഹിക പ്രവര്‍ത്തന താൽപര്യമുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 65. ആഴ്ചയിൽ 14 മണിക്കൂറെങ്കിലും സേവനത്തിനായി മാറ്റിെവക്കണം. താൽപര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം, സേവനപരിചയം എന്നിവ തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 30ന് രാവിലെ 10ന് കലക്ടറേറ്റിെല അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റിൻെറ ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പ്രബേഷന്‍ ഓഫിസില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.