കാലവർഷം ശക്തി പ്രാപിക്കുന്നു; കാറ്റിൽ വ്യാപക നാശം

പത്തനംതിട്ട: ജില്ലയിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. ഞായറാഴ്ച ജില്ലയുടെ പലഭാഗത്തും കനത്ത മഴയാണ് ലഭിച്ചത്. മഴയോ ടൊപ്പം ശക്തമായ കാറ്റും ഉണ്ടായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൂടി തന്നതോടെ കാലവർഷത്തെ നേരിടാൻ ജില്ല തയാറായിരിക്കുകയാണ്. ജില്ലക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻെറ മുന്നറിയിപ്പ്. ഇതോടൊപ്പം കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റിൽ ജില്ലയുടെ പലഭാഗത്തും മരങ്ങൾ കടപുഴകി. പത്തനംതിട്ട തെക്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൻെറ മേൽക്കൂര കാറ്റിൽ തകർന്നു. തിരുവല്ല നിരണം പഞ്ചായത്തിലെ താഴയിൽ വീട്ടിൽ കുഞ്ഞുമോൻെറ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. മല്ലപ്പള്ളി ആനിക്കാട് പുള്ളോലിക്കൽ വീട്ടിൽ പി.കെ. രാജുവിൻെറ വീടിന് മുകളിൽ പ്ലാവ് വീണു. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് അധികൃതർ മാസങ്ങൾക്ക് മുമ്പേ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രളയത്തിന് ശേഷം ഇടക്ക് പെയ്ത വേനൽ മഴയും ശക്തമായിരുന്നു. കാലവർഷ മുന്നൊരുക്കത്തിൻെറ ഭാഗമായി കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ റവന്യൂ, ഫയർ ഫോഴ്സ്, പൊലീസ് എന്നിവരുടെ പങ്കാളിത്തത്തോടെ ജില്ല എമർജൻസി ഓപറേഷൻ സൻെററും പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. കലക്ടറേറ്റ്: 04682322515, 04682222515, 8078808915 താലൂക്ക് ഓഫിസ് തിരുവല്ല: 04692601303, കോഴഞ്ചേരി: 04682222221, മല്ലപ്പള്ളി: 04692682293, അടൂർ: 04734 224826, റാന്നി: 04735 227442, കോന്നി: 04682240087. സമൂഹത്തിൻെറ ആരോഗ്യകരമായ നിലനിൽപിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം -കുറിയക്കോസ് മാർ ഇവാനിയോസ് പത്തനംതിട്ട: സമൂഹത്തിൻെറ ആരോഗ്യകരമായ നിലനിൽപിന് പരിസ്ഥിതി സംരക്ഷണം ആവശ്യമാണെന്നും പരിസ്ഥിതി നശീകരണം വരുംതലമുറകളോട് ചെയ്യുന്ന ദ്രോഹമാണെന്നും ക്നാനായ സഭ റാന്നി ഭദ്രാസനം മെത്രാപ്പോലീത്ത കുറിയക്കോസ് മാർ ഇവാനിയോസ്. കേരള കോൺഗ്രസ് എം സാംസ്കാരിക വേദി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ സെമിനാറിൻെറയും വൃക്ഷെത്തെ നടീലിൈൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരവേദി ചെയർമാൻ പ്രഫ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി. തോമസ്, കേരള കോൺഗ്രസ് എം ജില്ല ജനറൽ സെക്രട്ടറി എൻ. ബാബു വർഗീസ്, റാന്നി നിയോജക മണ്ഡലം പ്രസിഡൻറ് ആലിച്ചൻ ആറൊന്നിൽ, മനോജ് മാത്യു, ഷാജി തേക്കാട്ടിൽ, കുഞ്ഞുമോൻ കെങ്കിരേത്ത്, ഷെറിൻ തോമസ്, സാം മാത്യു, പ്രഫ. സാലി കാട്ടുവള്ളിൽ, ജെൻസി കടുവാംങ്കൽ, പ്രീത രാജേഷ്, റെജി പ്ലാംത്തോട്ടം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.