കെ.എസ്.ആർ.ടി.സി രാത്രി സർവിസ് ചുങ്കപ്പാറക്ക് നീട്ടണമെന്ന്​ ആവശ്യം

മല്ലപ്പള്ളി: തിരുവല്ല ഡിപ്പോയിൽനിന്ന് എഴുമറ്റൂരിന് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി രാത്രി സർവിസ് ചുങ്കപ്പാറക ്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രി 9.30ന് തിരുവല്ലയിൽനിന്ന് ആരംഭിച്ച് വെണ്ണിക്കുളം, വാളക്കുഴി, ഇരുമ്പുകുഴി, അരീയ്ക്കൽ വഴി 10.20ന് എഴുമറ്റൂരിൽ സർവിസ് അവസാനിപ്പിക്കുകയാണ്. ഇത് ആറ് കിലോമീറ്റർകൂടി അധികം സഞ്ചരിച്ചാൽ ചുങ്കപ്പാറയിലെത്തും. സർവിസ് ചുങ്കപ്പാറക്ക് നീട്ടിയാൽ കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകൾക്ക് പ്രയോജനം ചെയ്യും. പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ പുലർച്ചയുള്ള ദീർഘദൂരയാത്രക്കാർക്കും ഗുണമാകും. പുലർച്ച അഞ്ചിനാണ് എഴുമറ്റൂരിൽനിന്ന് സർവിസ് ആരംഭിക്കുന്നത്. 15 മിനിറ്റ് നേരേത്ത ചുങ്കപ്പാറയിൽനിന്ന് സർവിസ് ആരംഭിച്ചാൽ മതി. അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രദേശവാസികൾ. ചേരിക്കലിൽ ശിലാഫലകം സ്ഥാപിക്കുന്നു പന്തളം: സാമൂഹികപരിഷ്കർത്താവ് കാവാരിക്കുളം കണ്ടൻ കുമാരൻ, ഡോ. ബി.ആർ. അംബേദ്കർ, കെ.എസ്.എസ് മുൻ സംസ്ഥാനസെക്രട്ടറിയായിരുന്ന പന്തളം ഭരതൻ എന്നിവരുടെ ശിലാഫലകം ചേരിക്കലിൽ സ്ഥാപിക്കുന്നു. ശിൽപി പ്രകാശ് തമിഴ്നാട് നിർമാണത്തിൻെറ ആദ്യഫണ്ട് പന്തളം നഗരസഭ സാംസ്കാരിക ചെയർപേഴ്സൻ ലസിതക്ക് നൽകി. കാവാരികുളത്തിൻെറ ചായാചിത്രം പന്തളം നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി നൽകി. ജനറൽ കൺവീനർ കെ. മോഹൻദാസ്, നിർമാണ കമ്മിറ്റി സെക്രട്ടറി യശോധരൻ, ചെയർമാൻ ബി. പ്രിയരാജ്, കാർത്യായനി ഭരതൻ, കൃഷ്ണൻകുട്ടി, ട്രഷറർ രിത്ത്, രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.