ആറന്മുള വള്ളസദ്യ വഴിപാട്: ബുക്കിങ്​ പുരോഗമിക്കുന്നു

കോഴഞ്ചേരി: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാട് പുരോഗമിക്കുന്നു. ആഗസ്റ്റ് അഞ്ചു മുതൽ ഒക്ടോബർ ആറ ുവരെയാണ് വഴിപാട് നടത്തുന്നത്. കഴിഞ്ഞ വർഷം പ്രളയംമൂലം മാറ്റിവെച്ച വള്ളസദ്യക്ക് പുതുക്കിയ തീയതി അറിയിക്കാത്ത ഭക്തർക്ക് സൗകര്യപ്രദമായ തീയതികളിൽ വഴിപാട് ബുക്ക് ചെയ്യാം. ക്ഷേത്രത്തിനുള്ളിലെ സദ്യാലയങ്ങൾ പരിമിതമായതുമൂലവും വിവാഹത്തിരക്കുമൂലവും ഒരു ദിവസം നടത്തുന്ന വഴിപാടുകളുടെ എണ്ണം പരിമിതിപ്പെടുത്തിയിട്ടുണ്ട്. വള്ളസദ്യ നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ പള്ളിയോടസംഘവുമായി ബന്ധപ്പെടണം. വള്ളസദ്യകൾ ബുക്ക് ചെയ്യുന്നതിനും പണം അടക്കുന്നതിനും ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0468-2313010/8281113010.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.