അഞ്ചുവയസ്സുകാരിയെ തെരുവുനായ്​ കടിച്ചു

പത്തനംതിട്ട: ഞായറാഴ്ച പള്ളിയിലേക്ക് പോകാൻ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്ക് തെരുവുനായുട െ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. മലയാലപ്പുഴ പുതുക്കുളം തലച്ചിറ തടത്തില്‍ വീട്ടില്‍ ബിജുവിൻെറ മകള്‍ ജിസക്കാണ് (5) കടിയേറ്റത്. കുട്ടിയുടെ കാലിനും ഇടതു കൈക്കും നായുടെ ആക്രമണത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കരച്ചില്‍ കേട്ടെത്തിയ പിതാവാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇതേ നായ് മറ്റൊരു സ്ത്രീയെയും കടിച്ചിട്ടുണ്ട്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.