ആവേശമായി രാഹുൽ; കൊടുംചൂടിലും ആർത്തിരമ്പി ജനം

പത്തനംതിട്ട: രാഹുൽഗാന്ധി പത്തനംതിട്ടയിൽ എത്തിയപ്പോൾ ആവേശം അണപൊട്ടി. ആരവവും ആർപ്പുവിളികളും കൊണ്ട് ജില്ല സ ്റ്റേഡിയം ഇളകിമറിഞ്ഞു. പത്തനാപുരത്തെ യോഗത്തിൽ പെങ്കടുത്തശേഷം പ്രമാടം രാജീവ്ഗാന്ധി ഇൻേഡാർ സ്റ്റേഡിയത്തിൽ ഹെലിേകാപ്ടറിൽ ഇറങ്ങിയ രാഹുൽ കാർമാർഗം 12.25നാണ് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ എത്തിയത്. സ്റ്റേജിൻെറ പുറകുവശത്തുകൂടി വേദിയിേലക്ക് രാഹുൽ പ്രവേശിച്ചയുടനെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനം ഹർഷാരവംമുഴക്കി സ്വീകരിച്ചു. അദ്ദേഹം ജനക്കൂട്ടത്തെ കൈകൾ വീശി അഭിവാദ്യം ചെയ്തപ്പോഴും ആരവമുയർന്നു. കൊന്നപൂവ് നൽകി സ്ഥാനാർഥി ആേൻറാ ആൻറണി അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് നേതാക്കൾ മാലയിട്ടും സ്വീകരണം നൽകി. നട്ടുച്ചത്തെ ചുട്ടുപൊള്ളുന്ന വെയിലിലും തങ്ങളുടെ പ്രിയ നേതാവിനെ കാണുന്നതിനും പ്രസംഗം കേൾക്കുന്നതിനുമായി ആയിരങ്ങളാണ് പാർലമൻെറ്് മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുമായി ജില്ല സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. 11.30ന് രാഹുൽ എത്തുമെന്നാണ് അറിയിച്ചതെങ്കിലും ഒരുമണിക്കൂറോളം വൈകിയാണ് എത്തിയത്. രാവിലെ ഒമ്പത് മുതലെ പ്രവർത്തകർ സ്റ്റേഡിയത്തിൽ തയാറാക്കിയ പന്തലിലേക്ക് പ്രേവശിച്ചുതുടങ്ങി. കർശന സുരക്ഷാപരിശോധനകൾക്ക് ശേഷമാണ് ആളുകളെ പന്തലിലേക്ക് കടത്തിവിട്ടത്. 10.30ഓടെ പന്തൽ നിറഞ്ഞുകവിഞ്ഞ് പ്രവർത്തകർ സ്റ്റേഡിയത്തിലേക്കും നിരന്നുതുടങ്ങിയിരുന്നു. ഇവരെ നിയന്ത്രിക്കാൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടു. ഉച്ചക്ക് 1.15നാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. ആറന്മുള കണ്ണാടി ഉപഹാരമായും അദ്ദേഹത്തിന് നൽകി. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് സ്വാഗതം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.െഎ.സി.സി നിരീക്ഷകൻ മുരുകാനന്ദ്, മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ, പി.ജെ. കുര്യൻ, പന്തളം സുധാകരൻ, ജോസഫ് എം.പുതുശ്ശേരി, എൻ.എം. രാജു, വിക്ടർ ടി.തോമസ്, സനോജ് മേമന, കെ.ഇ. അബ്ദുൽ റഹ്മാൻ, പി. മോഹൻരാജ്, ടി.എം. ഹമീദ്, അന്നപൂർണാദേവി, എ. സുരേഷ്കുമാർ, മറിയാമ്മ ചെറിയാൻ, മാലേത്ത് സരളാദേവി എന്നിവർ പെങ്കടുത്തു. രാഹുലിൻെറ സന്ദർശനത്തെ തുടർന്ന് നഗരത്തിൽ ഉച്ചവരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ചൂടിൽ ആശ്വാസമായി ഗാനമേള പത്തനംതിട്ട: അണികളെ ആവേശത്തിലാക്കി ഗാനമേളയും ഫ്യൂഷൻ സംഗീതവും. പ്രശസ്ത പിന്നണി ഗായകരായ വിവേകാനന്ദനും ദുർഗ വിശ്വനാഥുമാണ് ഗാനമേള നയിച്ചത്. ഇതോടൊപ്പം വിവേകാനന്ദൻെറ വയലിൻ പ്രകടനവും ഉണ്ടായിരുന്നു. ഇടക്ക് ആേൻറാ ആൻറണിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചുള്ള തെരഞ്ഞെടുപ്പ് ഗാനങ്ങളും അണികളെ ആവേശഭരിതരാക്കി. രാവിലെ ഒമ്പതിന് തുടങ്ങിയ പരിപാടി രാഹുൽ ഗാന്ധി എത്തുന്നതുവരെ നീണ്ടുനിന്നു. കലാപരിപാടിക്കായി പ്രത്യേക വേദിയും ക്രമീകരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.