മികവ്​ ഒരു തുടർപ്രക്രിയ -ജസ്​റ്റിസ്​ സിറിയക്​ ജോസഫ്​

പത്തനംതിട്ട: മികവ് ഒരു തുടർപ്രക്രിയയാണെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കേ ാളജി​െൻറ പ്രഥമ പ്രിൻസിപ്പലായിരുന്ന ദാനിയേൽ മാർ പീലക്സിനോസ് അനുസ്മരണാർഥം നടത്തിയ വിദ്യാഭ്യാസ സെമിനാറിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അക്കാദമിക യോഗ്യത നേടുന്നതോടൊപ്പം അവ താൻ സേവനം അനുഷ്ഠിക്കുന്ന സ്ഥാപനത്തിനുവേണ്ടി വിനിയോഗിക്കുേമ്പാഴാണ് ആ വ്യക്തിയും സ്ഥാപനവും മികവി​െൻറ ഒൗന്നത്യത്തിലേക്ക് ഉയരുന്നതെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. മുൻഗാമികളായ പൂർവ പിതാക്കന്മാരുടെ അനുഗ്രഹമാണ് സ്ഥാപനത്തി​െൻറ ശക്തിയെന്ന് മലങ്കര ഒാർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ കാതോലിക്കബാവ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. കോളജ് മാനേജർ കുര്യാക്കോസ് മാർ ക്ലീമിസ് അധ്യക്ഷതവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോസഫ്, ഒാർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, കോളജ് ബർസാർ ഡോ. ഫിലിപ്പോസ് ഉമ്മൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.