ശബരിമല വിശേഷം

സേവനത്തി​െൻറ 25വര്‍ഷം: വിശുദ്ധിസേന അംഗങ്ങളെ അനുമോദിച്ചു ശബരിമല: സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വിശുദ്ധിസേന അംഗങ്ങളെ സന്നിധാനത്ത് നടന്ന ചടങ്ങില്‍ അനുമോദിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാറി​െൻറ അധ്യക്ഷതയില്‍ ഹൈകോടതി നിരീക്ഷണസമിതി ചെയര്‍മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍ അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്തു. നിരീക്ഷണസമിതി അംഗങ്ങളായ ജസ്റ്റിസ് എസ്. സിരിജഗന്‍, എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. സ്‌പെഷല്‍ കമീഷണര്‍ എം. മനോജ്, കലക്ടര്‍ പി.ബി. നൂഹ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, ദേവസ്വം കമീഷണര്‍ എന്‍. വാസു എന്നിവര്‍ പങ്കെടുത്തു. ശബരിമലയിലെ ശുചീകരണത്തിനായി 1993ലാണ് സാനിട്ടേഷന്‍ സൊസൈറ്റി രൂപവത്കരിച്ചത്. കലക്ടര്‍ ചെയര്‍മാനും അടൂര്‍ ആര്‍.ഡി.ഒ മെംബര്‍ സെക്രട്ടറിയുമായ സാനിട്ടേഷന്‍ സൊസൈറ്റി 25വര്‍ഷമായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. ഈവര്‍ഷം 1000 വിശുദ്ധിസേന അംഗങ്ങളെയാണ് അയ്യപ്പസേവാസംഘം മുഖേന തമിഴ്‌നാട്ടില്‍നിന്ന് സേവനത്തിന് എത്തിച്ചിട്ടുള്ളത്. ഇവര്‍ക്ക് പ്രതിദിനം 400രൂപയാണ് വേതനം നല്‍കുന്നത്. സന്നിധാനത്ത് 300പേരെയും പമ്പയില്‍ 315പേരെയും നിലക്കലില്‍ 350പേരെയും പന്തളം, കുളനട എന്നിവിടങ്ങളിലായി 25പേരേ വീതവുമാണ് നിയോഗിച്ചത്. ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ഭാഗമായി 2015 മുതല്‍ മിഷന്‍ഗ്രീന്‍ ശബരിമല എന്ന പദ്ധതിയും ആരംഭിച്ചു. മകരവിളക്കിനോടനുബന്ധിച്ച് എല്ലാ വിശുദ്ധിസേന അംഗങ്ങള്‍ക്കും പ്രത്യേക ഉപഹാരം ദേവസ്വം ബോര്‍ഡ് നല്‍കുമെന്ന് പ്രസിഡൻറ് എ. പത്മകുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.