ഗുരുവി​െൻറ കാലത്തും എസ്.എന്‍.ഡി.പിയെ തകര്‍ക്കാനുള്ള ശ്രമം നടന്നു -വെള്ളാപ്പള്ളി

തിരുവല്ല: ഗുരുവി​െൻറ കാലത്തും മഹാകവി കുമാരനാശാ​െൻറ കാലത്തും ഇപ്പോഴുമെല്ലാം എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാനുള്ള ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എഴുമറ്റൂര്‍ ശാഖാമന്ദിരത്തി​െൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 90 വര്‍ഷത്തിനുശേഷം ശിവഗിരിയില്‍ നടക്കുന്ന ഗുരുവി​െൻറ മഹായതി പൂജയില്‍ പങ്കെടുക്കാനുള്ള സൗഭാഗ്യമാണ് ഈ തലമുറക്ക് കൈവന്നിരിക്കുന്നത്. പരമാവധി അംഗങ്ങള്‍ പങ്കെടുത്ത് യതിപൂജ മഹാവിജയമാക്കണം. ആത്മീയതയില്‍ അടിയുറച്ചുനിന്ന് ഭൗതികമായ വളര്‍ച്ചയുണ്ടാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല യൂനിയന്‍ ചെയര്‍മാന്‍ ബിജു ഇരവിപേരൂര്‍ അധ്യക്ഷതവഹിച്ചു. യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല യൂനിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്ക് ഉപഹാരങ്ങൾ നൽകി. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ് ഓഫിസർ എസ്. രവീന്ദ്രൻ ഇടുവിനാംപൊയ്കയെ സമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പുരസ്കാരം നല്‍കി ആദരിച്ചു. നിർമാണത്തിന് നേതൃത്വം നല്‍കിയ സനേഷ്കുമാര്‍, വി.പി. പ്രദീപ്‌ എന്നിവരെയും ആദരിച്ചു. ശാഖാ പ്രസിഡൻറ് സന്തോഷ് സായി സ്വാഗതവും ശാഖാ സെക്രട്ടറി കെ.ആർ. പ്രതീഷ് റിപ്പോർട്ടും അവതരിപ്പിച്ചു. ഗിരീഷ് കോനാട്ട്, ജില്ല പഞ്ചായത്ത് അംഗം റെജി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയൻ പുളിക്കൽ, ബ്ലോക്ക് മെംബര്‍ കെ.കെ. വത്സല, വാര്‍ഡ്‌ മെംബര്‍ അനിൽ പൈക്കര, ലോലമ്മ ടീച്ചര്‍, അംബിക പ്രസന്നന്‍, സുധാഭായി, രാജേഷ് ശശിധരന്‍, സുജിത് ശാന്തി, അശ്വിന്‍ ബിജു, സനോജ്കുമാർ, മനോജ് മേലേൽ, സുമംഗല പ്രകാശ്, ലക്ഷ്മി മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.