കരിങ്കൽ ലോറികളുടെ പരക്കംപാച്ചിൽ; നോട്ടീസ്​ നൽകണമെന്ന്​ ഹൈകോടതി

അടൂര്‍: ഗ്രാമപാതയിലൂടെ പാറമടകളില്‍നിന്നുള്ള ടോറസ് ലോറികളുടെ പരക്കംപാച്ചിലിനെതിരെ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈകോടതി. എതിർകക്ഷികൾക്കും ബന്ധപ്പെട്ടവർക്കും ഇതുസംബന്ധിച്ച് നോട്ടീസ് നൽകാൻ പൊതുമരാമത്ത് സെക്രട്ടറി, കലക്ടർ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ, അടൂർ ജോ. ആർ.ടി.ഒ എന്നിവരോട് ഹൈകോടതി ജഡ്ജി അനു ശിവരാമൻ നിർദേശിച്ചു. കായംകുളം-പത്തനാപുരം സംസ്ഥാനപാതയെയും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന ഇരുപത്തിമൂന്നാംമൈല്‍ കവല-വെള്ളംതെറ്റി പാതയിലാണ് ടിപ്പർ, ടോറസ് ലോറികളുടെ സഞ്ചാരം പാതക്കും ജനത്തിനും ഒരുപോലെ ഭീഷണിയായത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. കൂടൽ ഗീത ഭവനം ബിനു, കുടൽ എള്ളുംകള പുത്തൻവീട്ടിൽ വി. ഉമേഷ്, കലഞ്ഞൂർ കുമാരി മന്ദിരം കെ.ആർ. ശ്രീനാഥ്, പൂതങ്കര ഗിരീഷ് ഭവനത്തിൽ ഗിരീഷ് എന്നിവർ എതിർകക്ഷികളായി ഏനാദിമംഗലം മാരൂര്‍ വട്ടവിള വീട്ടില്‍ രാജുദീനാണ് ഹൈേകാടതിയിൽ ഹരജി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.