പത്തനംതിട്ട: സ്കൂൾ തുറക്കുന്ന സമയത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു സർക്കാർ വിപണിയിൽ ഇടപെടുന്നതിെൻറ ഭാഗമായി കൺസ്യൂമർ ഫെഡ് പത്തനംതിട്ട ജിംപാലസ് കോംപ്ലക്സിൽ സ്കൂൾ മാർക്കറ്റ് ആരംഭിച്ചു. പത്തനംതിട്ട ടീച്ചേഴ്സ് ആൻഡ് റിട്ട. ടീച്ചേഴ്സ് സഹ. സംഘവുമായി ചേർന്നാണ് സ്കൂൾ മാർക്കറ്റ് തുടങ്ങിയത്. വിദ്യാർഥികൾക്കാവശ്യമായ സ്കൂൾ ബാഗുകൾ, കുടകൾ, നോട്ട്ബുക്കുകൾ, ടിഫിൻ ബോക്സുകൾ തുടങ്ങിയ എല്ലാ സാധനങ്ങളും 30 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാണ്. സ്കൂളിലേക്ക് ആവശ്യമായ ഹാജർ പുസ്തകങ്ങൾ അടക്കമുള്ള സ്റ്റേഷനറി സാധനങ്ങളും വിലക്കുറവിൽ ലഭിക്കും. സ്കൂൾ മാർക്കറ്റിെൻറ ഉദ്ഘാടനം വീണ ജോർജ് എം.എൽ.എ നിർവഹിച്ചു. സഹകരണ സംഘം പ്രസിഡൻറ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോ. രജിസ്ട്രാർ എം.എസ്. ഗീതമണി, കൺസ്യൂമർ ഫെഡ് റീജനൽ മാനേജർ അനിൽ പി. സക്കറിയ, അസി. രജിസ്ട്രാർമാരായ കെ.എൻ. രാജീവ്കുമാർ, ആർ. തിലകൻ ഉണ്ണിത്താൻ, എം.ജി. പ്രമീള, സംഘം സെക്രട്ടറി ആർ. ആര്യ അരവിന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.