റാന്നി: റാന്നി മൃഗാശുപത്രിയുടെ വഴി അടച്ച് ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിട നിർമാണം പൊതു ജനത്തെയും ജീവനക്കാരെയും വലക്കുന്നു. മൃഗാശുപത്രിയിലേക്ക് ആകെയുള്ള ഇടുങ്ങിയ വഴിയിൽ മെറ്റലും കമ്പിയും കൂട്ടിയിട്ടതോടെ ഇതുവഴി സഞ്ചരിക്കാൻ പറ്റാതായിട്ട് ഒരു മാസമാകുന്നു. മൃഗങ്ങളെയുംകൊണ്ട് കർഷകർക്ക് ആശുപത്രിയിലെത്താനോ മരുന്ന് വാങ്ങാനോ കഴിയുന്നില്ല. ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഒാഫിസിൽ എത്താനും പ്രയാസമാണ്. ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി നാല് നിലയിൽ പുതിയ കെട്ടിടമാണ് നിർമിക്കുന്നത്. ജോലികൾ സ്വകാര്യ ഏജൻസിക്ക് കരാർ കൊടുത്തിരിക്കുകയാണ്. നാട്ടുകാർ പരാതിപ്പെട്ടപ്പോൾ കരാറുകാരനോട് പറയാനാണ് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി പറഞ്ഞത്. നിർമാണവുമായി ബന്ധപ്പട്ട് പൊടിയും മറ്റും ഉയരുന്നത് വേറെയും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.