റാന്നി: ചെറുകിട കച്ചവടക്കാരുടെ പ്രതിഷേധത്തിനിടെ പഴവങ്ങാടി പഞ്ചായത്തും താലൂക്ക് അ ധികൃതരും ചേർന്ന് ഇട്ടിയപ്പാറയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. റോഡിലേക്കുണ്ടായിരുന്ന കച്ചവടക്കാരുടെ ഇറക്കുകളും ബോർഡുകളും പെട്ടിക്കടകളും പൊളിച്ചുനീക്കി. ഇവിടെ കച്ചവടം നടത്തിവന്ന ചെറുകിടക്കാർ പ്രതിഷേധിച്ചെങ്കിലും അതൊന്നും വകെവക്കാതെ പൊതുമരാമത്ത്, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്തേക്ക് വരുന്ന വഴിയിൽ റോഡിലെ ചില ൈകയേറ്റങ്ങളും ഒഴിപ്പിച്ചു. മുമ്പു നടന്ന പല ഒഴിപ്പിക്കലിനു ശേഷവും കച്ചവട സ്ഥാപനങ്ങൾ രംഗത്തു വന്നിരുന്നു. ഒഴിപ്പിക്കലിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസഫ് കുറിയാക്കോസ്, തഹസിൽദാർ കെ.വി. രാധാകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.