കൃഷിനാശം; ഓണത്തിന് ഏത്തക്കുലക്കും നാടൻ പച്ചക്കറിക്കും വില കുതിച്ചുയരും

പന്തളം: മഴയിൽ കൃഷി നശിച്ചതിനാൽ ഓണത്തിന് ഏത്തക്കുലക്കും നാടൻ പച്ചക്കറിയിനങ്ങൾക്കും വില ഉയരാൻ സാധ്യത. കുരമ്പാല, കുളനട കാർഷിക വിപണികളിൽ പച്ചക്കറിയും വാഴക്കുലകളും എത്തുന്നത് കുറയാൻ സാധ്യത. കുരമ്പാലയും കുളനടയുമാണ് ജില്ലയിൽ വൻതോതിൽ കാർഷിക ഉൽപന്നങ്ങൾ എത്തുന്ന വിപണികൾ പന്തളം നഗരസഭയിലെ മുടിയൂർക്കോണം, ചേരിക്കൽ ഭാഗത്തും കുളനട പഞ്ചായത്തിലെ മാന്തുക വാർഡിലുമാണ് കൂടുതൽ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്. കുളനട പഞ്ചായത്തിൽ മാന്തുക ആലവട്ടക്കുറ്റി കോളനി ഭാഗത്തും ഒന്നാം പുഞ്ചയുടെയും രണ്ടാംപുഞ്ചയുടെയും തീരെത്ത പ്രദേശങ്ങളിലുമാണ് വെള്ളം കയറിയത്. ഷിഹാബ്, യൂനുസ് എന്നിവരുടെയും താളേക്കുള്ളിൽ ഭാസ്കര​​െൻറയും വാഴകൾ വെള്ളം കെട്ടിനിന്ന് പഴുത്തുവീണു. കുലകൾ ഓണത്തിന് വെട്ടാൻ പാകമായവയാണ്. പാടത്തെ വെള്ളം ഇറങ്ങാൻ താമസമുള്ളതിനാൽ ഇപ്പോഴും കൃഷിസ്ഥലത്ത് കെട്ടിനിൽക്കുന്നുണ്ട്. മാന്തുക കളീക്കലേത്ത്പടി വയലിൽ കൃഷിചെയ്തിരുന്ന മാന്തുക പച്ചക്കറി മത്സ്യ ഉൽപാദക കർഷക സ്വയംസഹായ സംഘത്തി​​െൻറ വാഴ, കപ്പ, ചേമ്പ്, ചേന എന്നിവ വെള്ളത്തിൽ മുങ്ങി നശിച്ചു. സംഘത്തി​​െൻറ കോട്ടേവയലിലുള്ള മത്സ്യകൃഷിയിടത്തിൽ വെള്ളം കയറി 25,000 രൂപയുടെ മീൻ ഒഴുകിപ്പോയി. ഏത്തവാഴ-നാല് ഹെക്ടർ (നഷ്ടം 20 ലക്ഷം), കുലക്കാത്ത വാഴ-രണ്ട് ഹെക്ടർ (നഷ്ടം ആറേകാൽ ലക്ഷം), പച്ചക്കറിയിനങ്ങൾ-അഞ്ച് ഹെക്ടർ (മൂന്ന് ലക്ഷം), കിഴങ്ങുവർക്ഷങ്ങൾ-അഞ്ച് ഹെക്ടർ (ഒന്നേകാൽ ലക്ഷം) എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. കോന്നി മിനി സിവിൽ സ്റ്റേഷൻ ചോർന്നൊലിക്കുന്നു; കെട്ടിടം അപകടാവസ്ഥയിൽ കോന്നി: പത്തുവർഷം തികയം മുേമ്പ കോന്നി മിനി സിവിൽ സ്റ്റേഷൻ അപകടാവസ്ഥയിൽ. മൂന്നുനിലകളുള്ള കെട്ടിടം പൂർണമായി േചാർന്നൊലിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കോൺക്രീറ്റ് മേൽക്കൂരയിൽനിന്ന് വെള്ളം ഓഫിസുകളിലേക്ക് പതിച്ച് ഫയലുകൾ മുഴുവൻ നനഞ്ഞു. മഴ ഇനിയും തുടർന്നാൽ കോൺക്രീറ്റ് കമ്പികൾ ദ്രവിച്ച് മേൽക്കൂരയുടെ ഭാഗങ്ങൾ അടർന്നുവീണ് അപകടം ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. വിദ്യാഭ്യാസ ഉപജില്ല ഓഫിസിലെ രേഖകൾ മഴവെള്ളം വീണ് നശിക്കാതിരിക്കാൻ തുണിയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് മൂടിെവച്ചിരിക്കയാണ് ഉദ്യോഗസ്ഥർ. ഷേഡ് ഇല്ലാത്തതിനാൽ ശക്തമായ മഴ പെയ്യുമ്പോൾ ഓഫിസുകളിലേക്ക് വെള്ളം അടിച്ചുകയറുകയാണ്. 2005ലാണ് കോന്നി മൃഗാശുപത്രി പ്രവർത്തിച്ചിരുന്ന സ്ഥലം കൃഷി വകുപ്പിന് കൈമാറി അവിടെ സിവിൽ സ്റ്റേഷൻ നിർമാണം ആരംഭിച്ചത്. തുടക്കം മുതലേ നിർമാണ പ്രവർത്തനങ്ങളിൽ അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നു. നിർമാണം പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പൂർത്തയാകും മുേമ്പ കെട്ടിടത്തിലെ ജനാലകൾ മുഴുവൻ ഇളകി തുടങ്ങി. സമീപ പ്രദേശത്ത് 30 വർഷത്തിലധികം പഴക്കമുള്ള സർക്കാർ കെട്ടിടങ്ങൾക്ക് ഒരുവിധ പ്രശ്നങ്ങൾ ഇല്ലാതിരിക്കുമ്പോഴാണ് 10 വർഷം പൂർത്തിയാകാത്ത സിവിൽ സ്റ്റേഷൻ കെട്ടിടം അപകട സ്ഥിതിയിലായത്.
Tags:    
News Summary - http://aw.madhyamam.com/node/530447/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.