തിരുവല്ല സ്വകാര്യ ബസ് സ്​റ്റാൻഡിൽ മൂക്കുപൊത്തി യാത്രക്കാർ

തിരുവല്ല: സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽനിന്നുള്ള ദുർഗന്ധംമൂലം മൂക്കുപൊത്തി യാത്രക്കാർ. സ്റ്റാൻഡിന് സമീപം മത്സ്യമാർക്കറ്റിന് പിന്നിൽ നഗരസഭ ഭൂമിയിൽ നടത്തുന്ന മാലിന്യനിക്ഷേപമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. മൂന്ന് ദിവസമായി കനത്ത മഴ കൂടി പെയ്തതോടെ ഇവ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തുകയാണ്. മത്സ്യവ്യാപാര കേന്ദ്രം, ഹോട്ടലുകൾ, കോഴിക്കടകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള മാലിന്യമാണ് കുമിഞ്ഞുകിടക്കുന്നത്. മാലിന്യം കലർന്ന ജലം സ്റ്റാൻഡിലേക്ക് ഒഴുകിയിറങ്ങുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ നടപടി എടുക്കേണ്ട നഗരസഭ അധികൃതർ നിസ്സംഗത കാട്ടുകയാണെന്നാണ് യാത്രക്കാരുടെ ആരോപണം. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.വി. വർഗീസ് പറഞ്ഞു. നഗരസഭക്ക് പുതിയ മാസ്റ്റര്‍ പ്ലാനിന് അനുമതി പത്തനംതിട്ട: നഗരത്തിന് പുതിയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ നഗരസഭയിലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ അനുമതി നൽകി. ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപി​​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതിയ പ്ലാനി​​​െൻറ പ്രാരംഭ നടപടിയെന്നോണം ഭൂസര്‍വേയും സാമൂഹിക സാമ്പത്തിക സർവേയുമാണ് നടത്തേണ്ടതെന്ന് ജില്ല ടൗണ്‍ പ്ലാനര്‍ പി. അനില്‍ കുമാര്‍ പറഞ്ഞു. 1995ല്‍ പി. മോഹന്‍രാജ് ചെയര്‍മാനായിരിക്കുമ്പോള്‍ തയാറാക്കി 2010-2015 കാലയളവില്‍ ഭേദഗതി വരുത്തിയ പഴയ മാസ്റ്റര്‍ പ്ലാന്‍ മതിയെന്നാണ് കൗണ്‍സിലര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്. ജനപ്രതിനിധികളുടെയും വ്യാപാര വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തിലാകണം മാസ്റ്റര്‍ പ്ലാനിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് കൗണ്‍സിലര്‍ പി.കെ. അനീഷ് പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാര്യക്ഷമത കുറവാണ് പഴയ മാസ്റ്റര്‍ പ്ലാനിന് അനുമതി നിഷേധിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പഴയ പ്ലാന്‍ പൂര്‍ണമായും ഉപേക്ഷിക്കാതെ പുതിയത് തയാറാക്കുകയും ആവശ്യമായ കാര്യങ്ങള്‍ പഴയതില്‍നിന്ന് സ്വീകരിക്കുകയും ചെയ്യുമെന്ന് ടൗണ്‍ പ്ലാനിങ് ഓഫിസര്‍ പറഞ്ഞു. 1995ല്‍ തയാറായ പ്ലാന്‍ അതേപടി പ്രൊപ്പോസലിന് വിട്ടാല്‍ നഗരത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിക്കാന്‍ പോകുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്ലാനിന് പ്ലാനിങ് ആക്ട് പ്രകാരം 20 വര്‍ഷത്തെ കാലയളവാണുള്ളത്. ഒരോ മാസവും ഇതിനായി പ്രത്യേക സെമിനാറുകള്‍ വിളിച്ചുകൂട്ടണം. ഇതില്‍ കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ രാഷ്ട്രീയ പ്രതിനിധികളെയും വ്യാപാരികളെയും ഉള്‍പ്പെടുത്തണം. പുതിയ പ്ലാനിനെ കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കി വരുമ്പോഴേക്കും കാലതാമസം എടുക്കുമെന്ന് കൗണ്‍സിലര്‍ ദീപു ഉമ്മന്‍ പറഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനം നടത്തിയാകണം പുതിയ പ്ലാന്‍ തയാറാക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ പ്ലാന്‍ തയാറാക്കുന്നതില്‍ കൗണ്‍സില്‍ അംഗങ്ങളുടെ പൂര്‍ണ പിന്തുണയാണ് വേണ്ടതെന്ന് ടൗണ്‍ പ്ലാനിങ് ഓഫിസര്‍ പറഞ്ഞു. ഒമ്പതു വര്‍ഷം മുമ്പ് ജോലി ചെയ്തപ്പോള്‍ കണ്ട നഗരത്തിന് വലിയ മാറ്റം ഒന്നും വന്നിട്ടിെല്ലന്നും പഴയ മാസ്റ്റര്‍ പ്ലാനുമായി മുന്നോട്ട് പോയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകിെല്ലന്നും അദ്ദേഹം പറഞ്ഞു. ചെയര്‍പേഴ്‌സണും നഗരസഭ സെക്രട്ടറിയും കൗണ്‍സില്‍ അംഗങ്ങളും അടങ്ങിയ 13 അംഗ പ്രത്യേക പ്ലാനിങ് കമ്മിറ്റിയെ നിയോഗിച്ചു. ഇവരുടെ നേതൃത്വത്തില്‍ കൂടുന്ന യോഗത്തില്‍ പ്രാഥമിക നടപടികള്‍ ആരംഭിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് പറഞ്ഞു.
Tags:    
News Summary - http://aw.madhyamam.com/node/518989/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.