ഹലോ ഇംഗ്ലീഷ് പദ്ധതി വീണ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: ഇംഗ്ലീഷ് ഭാഷ അനായാസമായും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്ക് കഴിയണമെന്ന് വീണ ജോർജ് എം.എല്‍.എ. ഒന്ന് മുതല്‍ ഏഴുവരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള ഹലോ ഇംഗ്ലീഷി​​െൻറ ജില്ലതല ഉദ്ഘാടനം കാരംവേലി ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു എം.എൽ.എ. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതി​​െൻറ ഭാഗമായി സമഗ്രശിക്ഷ അഭിയാന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി അധ്യക്ഷതവഹിച്ചു. ഹലോ ഇംഗ്ലീഷ് ജേണല്‍ പ്രകാശനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യന്‍ നിര്‍വഹിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത വിക്രമന്‍, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല മോഹന്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം സാം ഈപ്പന്‍, ജില്ല പഞ്ചായത്ത് അംഗം എസ്.വി. സുബിന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി തോമസ്, പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ. ഗോപി, എസ്.എസ്.എ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ കെ.ജെ ഹരികുമാര്‍, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ജി. ഉഷ, എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസര്‍ എ.പി. ജയലക്ഷ്മി, ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ജില്ല കോഒാഡിനേറ്റര്‍ ജോസ് മാത്യു, ഹെഡ്മിസ്ട്രസ് ടി.വി. രമാദേവി എന്നിവർ പെങ്കടുത്തു. മാതൃശിശു സംരക്ഷണത്തിനായി ആരോഗ്യവകുപ്പിന് ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ മാതൃശിശുസംരക്ഷണ സേവനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രാജ്യത്താകമാനം ലഭ്യമാക്കുന്നതിനായി പുതിയ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും. ഇതനുസരിച്ച് ഗര്‍ഭിണികള്‍, അമ്മമാര്‍, കുഞ്ഞുങ്ങള്‍, കൗമാരക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ആരോഗ്യസേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കും. ബന്ധപ്പെട്ട വ്യക്തികള്‍ക്ക് വ്യക്തിഗത തിരിച്ചറിയല്‍ നമ്പറും നല്‍കും. ഈ നമ്പര്‍ ഉപയോഗിച്ച് രാജ്യത്തെ ഏത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍നിന്ന് തുടര്‍സേവനങ്ങള്‍ ലഭിക്കുന്നതിനും അത് രേഖപ്പെടുത്തുന്നതിനും സാധിക്കും. ജില്ലയില്‍ ഇത് ആരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യകേരളത്തി​​െൻറയും ജില്ല മെഡിക്കല്‍ ഓഫിസി​​െൻറയും ആഭിമുഖ്യത്തില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് സൂപ്പര്‍വൈസര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, തെരഞ്ഞെടുത്ത മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനീയറിങ് കോളജില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ നിര്‍വഹിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എബിസുഷന്‍ അധ്യക്ഷതവഹിച്ചു. ആർ.സി.എച്ച് ഓഫിസര്‍ ഡോ.ആര്‍. സന്തോഷ് കുമാര്‍ വിഷയാവതരണം നടത്തി. എം.സി.എച്ച് ഓഫിസര്‍ മറിയാമ്മ നൈനാന്‍, ജില്ല പബ്ലിക് ഹെല്‍ത്ത് നഴ്‌സ് രാധാമണി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍മാരായ ടി.കെ. അശോക് കുമാര്‍, എ. സുനില്‍ കുമാര്‍, ട്രെയിനര്‍മാരായ ഗീതാകുമാരി, കൃഷ്ണകുമാര്‍, പി.കെ. സ്‌നേഹലത എന്നിവര്‍ സംസാരിച്ചു. നിയമസഭ സമിതി 11ന് ജില്ല സന്ദര്‍ശിക്കും പത്തനംതിട്ട: നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ഈ മാസം 11ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സ്‌പോര്‍ട്‌സ്, യുവജനക്ഷേമം വിഷയങ്ങളില്‍ വ്യക്തികള്‍/സംഘടന പ്രതിനിധികളില്‍നിന്ന് പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് 11.30ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള സ്ഥാപനങ്ങള്‍, സ്റ്റേഡിയങ്ങള്‍, ജില്ല പഞ്ചായത്തി​​െൻറ വോളിബാള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ സന്ദര്‍ശിക്കും.
Tags:    
News Summary - http://aw.madhyamam.com/node/516496/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.