ഏഴ് വിമാനത്തിലായി 93 പ്രവാസികള്‍കൂടി എത്തി

പത്തനംതിട്ട: തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തിയ ഏഴ് വിമാനത്തിലായി ചൊവ്വാഴ്ചയും ബുധനാഴ്ച പുലര്‍ച്ചയുമായി 93 പ്രവാസികള്‍കൂടി ജില്ലയിൽ എത്തി. ഇവരില്‍ 57 പേരെ വിവിധ കോവിഡ് കെയര്‍ സൻെററുകളില്‍ നിരീക്ഷണത്തിലാക്കി. 36 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി. ദുൈബ-കൊച്ചി വിമാനത്തില്‍ മൂന്നുസ്ത്രീകളും ഒരുപുരുഷനും ഉള്‍പ്പെടെ നാലുപേരാണ് എത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സൻെററില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഒരുഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി. ബഹ്ൈറന്‍-കോഴിക്കോട് വിമാനത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ രണ്ടുപേരാണ് എത്തിയത്. രണ്ടുപേരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. അബൂദബി-തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ 17 പേരുണ്ടായിരുന്നു. ഏഴ് സ്ത്രീകളും ആറ് പുരുഷന്മാരും നാലുകുട്ടികളുമാണ് ഈ വിമാനത്തിലെത്തിയത്. അഞ്ചു പേരെ കോവിഡ് കെയര്‍ സൻെററില്‍ നിരീക്ഷണത്തിലാക്കി. നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 12 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. കുവൈത്ത്-കോഴിക്കോട് വിമാനത്തില്‍ ജില്ലക്കാരായ നാലു പുരുഷന്മാരാണ് എത്തിയത്. ഇവര്‍ നാലുപേരും കോവിഡ് കെയര്‍ സൻെററില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. കുവൈത്ത്-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ ഒമ്പത് സ്ത്രീകളും ഏഴ് പുരുഷന്മാരും ഒരുകുട്ടിയും ഉള്‍പ്പെടെ 17 പേരാണ് എത്തിയത്. ഇവര്‍ 17 പേരും കോവിഡ് കെയര്‍ സൻെററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ദുൈബ-തിരുവനന്തപുരം വിമാനത്തില്‍ 24 സ്ത്രീകളും 14 പുരുഷന്മാരും അഞ്ചുകുട്ടികളും ഉള്‍പ്പെടെ 43 പേരാണ് എത്തിയത്. ഇവരില്‍ 24 പേരെ കോവിഡ് കെയര്‍ സ​െൻററിലും ഏഴുഗര്‍ഭിണികള്‍ ഉള്‍പ്പെടെ 19 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ബുധനാഴ്ച പുലര്‍ച്ച എത്തിയ യുെക്രയ്ന്‍-കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ ആറുപേരാണ് എത്തിയത്. ഇവര്‍ ആറുപേരും കോവിഡ് കെയര്‍ സൻെററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സ്കൂൾ കെട്ടിട നിര്‍മാണം തുടങ്ങി അടൂര്‍: ചൂരക്കോട് ഗവ.എല്‍.പി സ്‌കൂളിന് 50 ലക്ഷം രൂപയുടെ പുതിയ കെട്ടിടത്തിൻെറ നിര്‍മാണം തുടങ്ങി. നിര്‍മാണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് നാലുക്ലാസ് മുറിയും സ്റ്റെയര്‍കേസും ഉള്‍പ്പെടെയുള്ള പുതിയ കെട്ടിടത്തിൻെറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡൻറ് ഷൈല റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമതി, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ രാജേഷ് അമ്പാടി, പഞ്ചായത്ത് അംഗം ടി.ഡി. സജി, ഹെഡ്മിസ്ട്രസ് സി.എം. ബുഷറ, സ്‌കൂള്‍ വികസനസമിതി വൈസ് ചെയര്‍പേഴ്സൻ പ്രിയ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.