ഭൂമി കൈയേറി പാറപൊട്ടിച്ചതിന് ക്രഷര്‍ യൂനിറ്റിന് 4.57 കോടി പിഴ

പത്തനംതിട്ട: റവന്യൂ ഭൂമി കൈയേറി പാറപൊട്ടിച്ചതിന് വി.കോട്ടയം അമ്പാടി ഗ്രാനൈറ്റ്സ് 4.57 കോടി റവന്യൂവകുപ്പ് പിഴയിട്ടു. റവന്യൂ പുറമ്പോക്ക് ഭൂമിയിലെ അനധികൃത പാറ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമരക്ഷാസമിതി നേതൃത്വത്തില്‍ ഏറെ നാളായി ഇവിടെ സമരം നടന്നുവരികയാണ്. ഗ്രാമരക്ഷാ സമിതിയുടെ പരാതിയെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ പാറഖനനം നടക്കുന്ന തുടിയുരുളിപ്പാറയില്‍ റവന്യൂ അധികൃതര്‍ സര്‍വേ നടത്തിയതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന നിയമലംഘനമാണ് നടന്നതെന്നും കണ്ടത്തെിയിരുന്നു. പുറമ്പോക്ക് ഭൂമി കൈയേറി കോടികള്‍ വിലമതിക്കുന്ന പാറയാണ് പൊട്ടിച്ചുകടത്തിയത്. റവന്യൂ പുറമ്പോക്ക് സ്ഥലത്താണ് അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 30 മീറ്ററോളം ആഴത്തില്‍ പാറഖനനം നടത്തുക വഴി 13 കോടിയോളം രൂപയുടെ അനധികൃത ഖനനം നടത്തിയിട്ടുള്ളതായാണ് പറയുന്നത്. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് നല്‍കാറുള്ളത്. ഒരു പരിശോധനകളും ജിയോളജി വകുപ്പ് നടത്തിയിട്ടില്ളെന്നും തെളിഞ്ഞു. ക്വാറി പ്രവര്‍ത്തിക്കുന്നതിന് പല രേഖകളും ഇല്ല. ക്വാറി ഉടമ വ്യാജ പ്രസ്താവനകള്‍ നടത്തി നാട്ടുകാരെയും അധികൃതരെയും കബളിപ്പിക്കുകയാണെന്നാണ് സമരസമിതിയുടെ ആക്ഷേപം. 
ഏക്കറുകണക്കിന് വരുന്ന പുറമ്പോക്ക് സ്ഥലത്ത് ഇപ്പോള്‍ അതിരുകളില്ലാത്ത സ്ഥിതിയാണ്. അഗാധമായ കുഴികളാണ് സ്ഥലം അളക്കാന്‍ വന്ന റവന്യൂ സംഘത്തിന് കാണാന്‍ കഴിഞ്ഞത്. സ്ഥലത്തിന്‍െറ അതിരുകള്‍ പോലും നിര്‍ണയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് താല്‍ക്കാലികമായി ക്വാറി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ക്വാറി ഉടമയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇവര്‍ വീണ്ടും മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പടുകയായിരുന്നു. 
തെരഞ്ഞെടുപ്പ് സമയത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. പെണ്‍കരുത്തിന്‍ ‘സമരകാഹളം’ എന്ന പേരില്‍ വനിതകളുടെ നേതൃത്വത്തില്‍ സമരം ശക്തമായതിനെതുടര്‍ന്ന് പാറമടയുടെയും ക്രഷറിന്‍െറയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ 21ന്  സ്ഥലം സന്ദര്‍ശിച്ച ശേഷം കലക്ടര്‍ ഉത്തരവിട്ടിരുന്നു. നടപടി ഉടന്‍ സ്വീകരിക്കാമെന്നും അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് സമരം ശക്തമായാല്‍ പ്രമാടം പഞ്ചായത്തിലെ ഭരണം യു.ഡി.എഫിന് നഷ്ടമാകുമെന്നും  ഭീതിയുണ്ടായിരുന്നു. 
ഇതാണ് ക്രഷറിന്‍െറ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കാന്‍ ഇടയായതെന്നും  പറയുന്നു.
പാറമടയും ക്രഷറും ഉള്‍പ്പെടുന്ന പ്രമാടം പഞ്ചായത്തിലെ 14ാം വാര്‍ഡിലാണ് സമരം നടക്കുന്നത്. വി. കോട്ടയത്തെ തുടിയുരുളിപ്പാറയുടെ നല്ളൊരു ഭാഗവും ഇതിനകം പൊട്ടിച്ചുമാറ്റിയ നിലയിലാണ്. 
ക്രഷര്‍ യൂനിറ്റിന്‍െറ ഓഫിസ് പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലും ഡീസല്‍ പ്ളാന്‍റ് റവന്യൂ ഭൂമിയിലുമാണ്. 
പാറമട പ്രവര്‍ത്തനം പരിസ്ഥിതി പ്രശ്നവും രൂക്ഷമാക്കിയിരുന്നു.  ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥലം അളന്നപ്പോള്‍ രണ്ടര ഏക്കറോളം സ്ഥലം ക്രഷര്‍ യൂനിറ്റ് കൈയേറിയതായി കണ്ടത്തെിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.