റേഷൻവിതരണം ഒറ്റത്തവണയാക്കണമെന്ന്

പാലക്കാട്: ജൂണിൽ ഒറ്റത്തവണയായി റേഷൻവിതരണത്തിന് അനുവദിക്കണമെന്ന് റേഷൻകട വ്യാപാരികൾ ആവശ്യപ്പെട്ടു. കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുകയാണ്. പാലക്കാട് ജില്ലയിൽ റേഷൻകട വ്യാപാരി കോവിഡ് ബാധിച്ച് ചികത്സിയിലാണ്. രോഗവ്യാപനം വർധിച്ചതോടെ മേയ് മുതൽ റേഷൻവിതരണത്തിന് ബയോമെട്രിക് സംവിധാനം ഒഴിവാക്കി. ഈ സാഹചര്യത്തിൽ ജൂണിലെ റേഷൻവിഹിതം ഉപഭോക്താക്കൾക്ക് ഒറ്റത്തവണയായി നൽകാൻ സർക്കാർ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സാധാരണ റേഷൻ വിഹിതവും ബി.പി.എൽ ഉപഭോക്താക്കൾക്കുള്ള പി.എം.ജി.കെ.എ.വൈ വിഹിതവും രണ്ട് ഘട്ടമായാണ് വിതരണം ചെയ്യുന്നത്. ലോക്ഡൗൺ ആരംഭിച്ചത് മുതൽ ഏപ്രിൽ, മേയ് മാസത്തിൽ സംസ്ഥാനത്തെ കാർഡുടമകൾ റേഷൻവിഹിതം വാങ്ങാനായി ശരാശരി രണ്ടിലധികം തവണ എത്തുന്നതായി ഒാൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മോഹനൻ പിള്ള വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.