പെരിന്തൽമണ്ണ: നഗരസഭയിൽ 12 ഹൈടെക് അംഗൻവാടികളിൽ ഒമ്പതാമേത്തത് 13 ലക്ഷം ചെലവിൽ പെരിന്തൽമണ്ണ 28ാം വാർഡിൽ കാഞ്ഞിരക്കുന്ന് കോളനിയിൽ പൂർത്തിയായി. കഴിഞ്ഞ ഒരുവർഷത്തിനിടെയാണ് എട്ടെണ്ണം പൂർത്തിയാക്കിയത്. അഞ്ച് സെൻറ് സ്ഥലത്ത് 600 ചതുരശ്രയടിയിലാണ് വർണചിത്രങ്ങളാൽ അലങ്കരിച്ച ചുമരുകൾ, ഇരിപ്പിടങ്ങൾ, കളിക്കോപ്പുകൾ, ടി.വി, ലാപ്ടോപ്, സൗണ്ട് സിസ്റ്റം, ആധുനിക പഠനോപകരണങ്ങൾ തുടങ്ങിയവ സജ്ജമാക്കിയത്.
നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ടി. ശോഭന അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എ. രതി, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി. ആയിഷ, കൗൺസിലർമാരായ കെ. സുന്ദരൻ, അമ്പിളി മനോജ്, മുനിസിപ്പൽ എൻജിനീയർ എൻ. പ്രസന്നകുമാർ, മുൻ കൗൺസിലർ എം. മുഹമ്മദ് ഹനീഫ, മുണ്ടുമ്മൽ ഇബ്രാഹിം, പി.കെ. റഷീദ് എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ജംന ബിന്ദ് സ്വാഗതവും റസിയ ടീച്ചർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.