ഏകദിന ഉപവാസം നടത്തി

ഏകദിന ഉപവാസം എടക്കര: വിവിധ ആവശ്യങ്ങളുന്നയിച്ചും പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കോണ്‍ഗ്രസ് പോഷകസംഘടനകളുടെ നേതൃത്വത്തില്‍ ചുങ്കത്തറയില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. 'കൂടെയുണ്ട് ഞങ്ങള്‍' സന്ദേശത്തില്‍ ചുങ്കത്തറ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്, ഇന്‍കാസ് (ഒ.ഐ.സി.സി) ജില്ല കമ്മിറ്റി, പ്രിയദര്‍ശിനി കള്‍ചറല്‍ ഫോറം എന്നിവ സംയുക്തമായാണ് ഉപവാസം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയ സി.ഡി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് റിയാസ് ചുങ്കത്തറ, ഇന്‍കാസ് ജില്ല പ്രസിഡൻറ് ഹൈദര്‍, പ്രിയദര്‍ശിനി കള്‍ചറല്‍ ഫോറം പ്രതിനിധി മുഹമ്മദ് കാപ്പാട്, താജാ സെക്കീര്‍, സി.കെ. മുരളിധരന്‍, സി.കെ. സുരേഷ്, എം.കെ. ലെനിന്‍ എന്നിവര്‍ സംസാരിച്ചു. വിജയന്‍ നീലാമ്പ്ര, അനില്‍ബാബു, വിജയകുമാര്‍, കുഞ്ഞുട്ടി കോലോംപാടം, അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. സി.ഐ.ടി.യു സ്ഥാപക ദിനാചരണം എടക്കര: കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ എടക്കര യൂനിറ്റ് നേതൃത്വത്തിൽ സി.ഐ.ടി.യു സുവര്‍ണ ജൂബിലി സ്ഥാപക ദിനത്തിനോടനുബന്ധിച്ച് എടക്കരയില്‍ ദിനാചരണം സംഘടിപ്പിച്ചു. സി. അര്‍ഷാദ് ഉദ്ഘാടനം ചെയ്തു. മിന്നലിൽ വീടിന് നാശം കാളികാവ്: ഇടിമിന്നലിൽ വീടിന് നാശം. തണ്ടുകോട് പൂന്തിരുത്തി കടുങ്ങൻെറ വീടിനാണ് നാശം. മേൽക്കൂര തകർന്ന് ഓടുകൾ വീണു. ഭിത്തിയിൽ പലയിടത്തും തുളയും വിള്ളലും ഉണ്ടായി. തൊട്ടടുത്ത തേക്ക് മരത്തിലും വിള്ളലുണ്ടായി. വൈദ്യുതി ഉപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. പടം: mn kadungans house ഇടിമിന്നലിൽ നാശം സംഭവിച്ച തണ്ടുകോട് പൂന്തിരുത്തി കടുങ്ങൻെറ വീടിൻെറ ഭിത്തി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.