വെള്ളം വിതരണം ചെയ്യരുത്!!

വെള്ളം വിതരണം ചെയ്യരുത്; മധുമല കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടും !!! കാളികാവ്: വെള്ളം വിതരണം തുടങ്ങിയാൽ മധുമല പൊട്ടും. കോടികൾ മുടക്കി സ്ഥാപിച്ച ജല അതോറിറ്റിയുടെ മധുമല പദ്ധതിക്കാണ് ഈ ഗതികേട്. ശനിയാഴ്ച വൈകീട്ട് മങ്കുണ്ടിന് സമീപമാണ് പൈപ്പ് പൊട്ടി ധാരാളം വെള്ളം കുതിച്ചൊഴുകിയത്. മലവാരങ്ങളിൽ മഴ പെയ്തതോടെ പുഴയിൽ നീരൊഴുക്ക് ഉണ്ടായി. ഇതോടെയാണ് വെള്ളം വിതരണം ആരംഭിച്ചത്. പുഴയിൽ വീണ്ടും വെള്ളം കുറഞ്ഞതോടെ വെള്ളം വിതരണവും മുടങ്ങിയിരുന്നു. ശേഷം വെള്ളം വിതരണം ചെയ്തപ്പോൾ പൈപ്പ് പൊട്ടുകയായിരുന്നു photo: mn madumala jalavitharanam മങ്കുണ്ടിന് സമീപം മധുമല ജലവിതരണ പൈപ്പ് പൊട്ടിയപ്പോൾ -------- ധര്‍ണ നടത്തി എടക്കര: പ്രവാസികള്‍ ക്വാറൻറീന്‍ ചെലവ് വഹിക്കണമെന്ന സര്‍ക്കാര്‍ നയത്തിനെതിരെ യു.ഡി.എഫ് ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.ടി. കുഞ്ഞാന്‍ ഉദ്ഘാടനം ചെയ്തു. പറമ്പില്‍ ബാവ അധ്യക്ഷത വഹിച്ചു. പരപ്പന്‍ ഹംസ, എ.യു. സെബാസ്റ്റ്യന്‍, ഗഫൂര്‍ ചുങ്കത്തറ, പറാട്ടി കുഞ്ഞാന്‍, കുഞ്ഞുമോന്‍ തെക്കേതുണ്ടിയില്‍, അന്‍വര്‍ അവുഞ്ഞിക്കാടന്‍, കെ.സി. കുറുമ്പലങ്ങോട്, പോള്‍ ആശ്രമം എന്നിവര്‍ സംസാരിച്ചു. ----------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.