അനധികൃത മണ്ണ്, മണൽക്കടത്ത്: മണ്ണുമാന്തിയും വാഹനങ്ങളും പിടികൂടി

മണ്ണ്, മണൽക്കടത്ത്: മണ്ണുമാന്തിയും വാഹനങ്ങളും പിടികൂടി കൊളത്തൂർ: കുന്തിപ്പുഴയിൽ രാത്രി അനധികൃതമായി മണൽ കടത്തുന്നതിനിടെ മൂന്ന് വാഹനങ്ങൾ കൊളത്തൂർ പൊലീസ് പിടികൂടി. കഴിഞ്ഞദിവസങ്ങളിൽ രാത്രിയിൽ നടന്ന പ്രത്യേക പരിശോധനയിലാണ് പുഴ മണലുമായി ടിപ്പർ ലോറി, പിക്അപ് വാൻ, കാർ എന്നീ വാഹനങ്ങൾ പിടിച്ചെടുത്തത്. ചെമ്മലശ്ശേരി പാറക്കടവ്, മൂർക്കനാട് വടക്കുംപുറം എന്നീ കടവുകളിൽനിന്നാണ് പിടികൂടിയത്. ലോക്ഡൗൺ മറവിൽ ചാക്കുകളിൽ മണൽനിറച്ച് പെട്ടെന്ന് വാഹനവുമായി എത്തി മണൽ കടത്തുകയായിരുന്നു പതിവ്. മഫ്തിയിൽ പൊലീസ് നടത്തിയ നിരീക്ഷണത്തെ തുടർന്നാണ് പിടികൂടാനായതെന്ന് കൊളത്തൂർ ഇൻസ്പെക്ടർ പി.എം. ഷമീർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി അനധികൃതമായി മണ്ണ് ഖനനം ചെയ്യുന്നതിനിടെ പനങ്ങാങ്ങരയിൽനിന്നും ചേണ്ടിയിൽനിന്നും മണ്ണുമാന്തിയും ടിപ്പറുകളും പിടിച്ചെടുത്തിട്ടുണ്ട്. മാലാപറമ്പിൽ ലൈസൻസില്ലാതെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് കരിങ്കല്ല് ഖനനം ചെയ്ത ഹിറ്റാച്ചിയും ടോറസും പിടിച്ചെടുത്തതായും പൊലീസ്‌ അറിയിച്ചു. photo: mc police pidikoodiya vahanangal അനധികൃത മണ്ണ്, മണൽക്കടത്തിനിടെ കൊളത്തൂരിൽ പൊലീസ് പിടികൂടിയ വാഹനങ്ങൾ ----------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.