യാത്രക്കാരെ കുത്തിനിറച്ച് പോയ സ്വകാര്യ ബസ് പിടികൂടി

വാടാനപ്പള്ളി: യാത്രക്കാരെ കുത്തിനിറച്ച് പോയ സ്വകാര്യ ബസ് പോലീസ് പിടികൂടി. വാടാനപ്പള്ളി-തൃശൂർ റൂട്ടിലോടുന്ന കെ.എൽ 11 ഡബ്ല്യു 5722 നമ്പർ സുമംഗലി ബസാണ് പിടികൂടിയത്. കോവിഡ് വൈറസ് പരത്തുന്ന വിധം സർക്കാർ നിയമം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ ഓടിയ ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ ഇരുത്തിയും നിറയെ യാത്രക്കാരെ നിർത്തിയും കോവിഡ് പരത്തുന്ന വിധം ബസ് ഓടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.35ന് അയ്യന്തോളിലാണ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും തൃശ്ശൂർ വെസ്റ്റ് എസ്.ഐ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. യാത്രക്കാരെ ഇറക്കിയ ശേഷം ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. പടം കാപ്ഷൻ: യാത്രക്കാരെ കുത്തിനിറച്ച് പോയതിന് പൊലീസ് ബസ് പിടികൂടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.