12 സർവിസ്​; ഇരിങ്ങാലക്കുടയിൽ കെ.എസ്​.ആർ.ടി.സി വരുമാനം 37,000 രൂപ

ഇരിങ്ങാലക്കുട: 12 സര്‍വിസുകളില്‍ നിന്നായി ലഭിച്ചത് 37,000 രൂപ മാത്രം. ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെററില്‍നിന്ന് കഴിഞ്ഞ ദിവസം നടത്തിയ സര്‍വിസുകളില്‍നിന്ന് ലഭിച്ച വരുമാനത്തിൻെറ കണക്കാണിത്. തൃശൂര്‍, ചാലക്കുടി, കൊടുങ്ങല്ലൂര്‍, മതിലകം, വെള്ളിക്കളങ്ങര, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വിസുകള്‍ നടത്തിയത്. 2,241 കിലോമീറ്റര്‍ ദൂരമാണ് ഓടിയത്. യാത്രക്കാരുടെ കുറവും സാമൂഹിക അകലം പാലിച്ച് കൊണ്ട് മാത്രം യാത്രക്കാരെ കൊണ്ടുപോകുന്നതും വരുമാനം ലഭിക്കുന്നതിന് തിരിച്ചടിയായി. 43 സീറ്റ് ശേഷിയുള്ള ബസില്‍ 31 പേരെ മാത്രമേ ലോക്ഡൗണ്‍ നിയമങ്ങള്‍ അനുസരിച്ച് കയറ്റാന്‍ കഴിയുകയുള്ളൂവെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ച ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി സൻെററില്‍നിന്ന് ഏഴ് സര്‍വിസുകള്‍ മാത്രം നടത്താനുള്ള അനുമതിയാണ് കോര്‍പറേഷനില്‍നിന്ന് ലഭിച്ചത്. സീനിയോറിറ്റി അനുസരിച്ച് ക്രമീകരിച്ച് എല്ലാ ജീവനക്കാര്‍ക്കും അവസരം കൊടുത്ത് കൊണ്ടാണ് സര്‍വിസുകള്‍ നടത്തുന്നത്. അതേസമയം, രണ്ട് സ്വകാര്യ ബസുകള്‍ മാത്രമാണ് മേഖലയില്‍ സര്‍വിസ് നടത്തിയത്. ജൂണ്‍ ആദ്യവാരത്തോടെ മാത്രമേ സ്വകാര്യ ബസുകള്‍ കൂടുതലായി സര്‍വിസുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് പ്രൈവറ്റ് ബസ് ഓപറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.