എസ്.എൻ പുരത്തെ വീട്ടിലെ മൂന്നുപേർക്ക് കോവിഡ്

ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് കൊടുങ്ങല്ലൂർ: എസ്.എൻ പുരം പഞ്ചായത്തിൽ ദമ്മാമിൽനിന്നെത്തിയ കുടുംബത്തിലെ മൂന്നുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെങ്കിലും പ്രദേശത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് കേന്ദ്രങ്ങൾ. രാത്രി വീട്ടിലെത്തിയ കുടുംബത്തെ അടുത്ത ദിവസം വൈകുന്നേരത്തോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. നാട്ടിലെത്തുന്ന കുടുംബത്തിനും പ്രദേശത്തും നേരത്തേ മുതൽ ആരോഗ്യ പ്രവർത്തകർ മുൻകരുതൽ എടുക്കുകയും ബോധവത്കരണം നൽകുകയുമുണ്ടായി. ഇത് കൂടി കണക്കിലെടുത്ത് കുടുംബം മെഡിക്കൽ കോളജിലേക്ക് പോകുന്നതിനിടയിൽ ആരുമായും സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. കോവിഡ് പോസിറ്റീവായ കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബം എയർപോർട്ടിൽനിന്ന് നാട്ടിലെത്തിയത് എയർപോർട്ട് ടാക്സിയിലാണ്. ഈ സാഹചര്യത്തിൽ എയർപോർട്ട് ടാക്സി ഡ്രൈവറെ നിരീക്ഷണത്തിലാക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങിയതായി അറിയുന്നു. വേറെ ആരെയും നിരീക്ഷണത്തിൽ െവക്കേണ്ട സാഹചര്യമില്ലത്രെ. കാബിൻ തിരിച്ച ടാക്സിയിലാണ് കുടുംബം എത്തിയതെങ്കിലും ഡ്രൈവർക്ക് ക്വാറൻറീൻ വേണമെന്നാണ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അഭിപ്രായം. കാറിൽ ഉണ്ടായിരുന്ന നാലിൽ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. 12ന് ദമ്മാമിൽനിന്ന് എത്തി ചാലക്കുടി മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ ക്വാറൻറീനിൽ കഴിയുന്നതിനിടെ 18ന് കോവിഡ് സ്ഥിരീകരിച്ച വയോധികൻെറ മകൻ, മകൻെറ ഭാര്യ, ഇവരുടെ ഒന്നര വയസായ കുഞ്ഞ് എന്നിവർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇവരോടൊപ്പം ദമ്മാമിൽ നിന്നെത്തിയ മകൻെറ മാതാവിന് വൈറസ് ബാധ ഉണ്ടായിട്ടില്ല. 19ന് രാത്രിയാണ് ഇവർ വീട്ടിലെത്തിയത്. 20ന് വൈകീട്ട് ആംബുലൻസിൽ എല്ലാവരും െമഡിക്കൽ കോളജിലേക്ക് പോകുകയും ചെയ്തു. മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.