ഡോ. വിക്രം സാരാഭായി ജന്മശതാബ്​ദി ആഘോഷവും ബഹിരാകാശ പ്രദര്‍ശനവും ഇന്ന്

മഞ്ചേരി: വിക്രം സാരാഭായിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഐ.എസ്.ആര്‍.ഒ നടത്തുന്ന ഡോ. വിക്രം സാരാഭായി ജന് മശതാബ്ദി ആഘോഷവും ബഹിരാകാശ പ്രദര്‍ശനവും രണ്ട് ദിവസങ്ങളിലായി മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലാണ് പ്രദർശനം. വെള്ളിയാഴ്ച രാവിലെ 9.30ന് വിക്രം സാരാഭായ് സ്പേസ് സൻെറർ ഡെപ്യൂട്ടി ഡയറക്ടര്‍ എം. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പ്രദർശനത്തിന് ഐ.എസ്.ആർ.ഒയുടെ 30 ഉന്നത ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ഇന്ത്യൻ റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ മോഡലുകൾ പ്രദർശനത്തിനുണ്ടാകും. രണ്ട് മണിക്കൂർ ഇടവിട്ട് വാട്ടർ റോക്കറ്റ് ലോഞ്ചിങ്ങും നടക്കും. സ്കൂളിലെ സ്പേസ് ക്ലബിലെ 30 അംഗങ്ങളെ ഐ.എസ്.ആർ.ഒ പരിശീലിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തും. എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് മത്സരങ്ങള്‍. വെള്ളിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെയും ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയുമാണ് പ്രദര്‍ശനം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ജില്ലയിലെ ഇതര വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമുണ്ടാകും. രണ്ട് ദിവസവും വൈകീട്ട് മൂന്നിന് ശേഷം പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രദര്‍ശനം കാണാൻ സൗകര്യമൊരുക്കും. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപകൻ എം. പ്രേമദാസൻ, പ്രിൻസിപ്പൽ ഇൻചാർജ് പി.പി. അലി, ഇല്യാസ് പെരിമ്പലം, ടി.എം. നാസർ, കൗൺസിലർ കെ. ഉണ്ണികൃഷ്ണൻ, എൻ.വി. ഷഫ്ന, കെ.കെ. സുരേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.