പുറത്തുനിൽക്കാൻ കാരണം നടൻ ദിലീപ്​ -വിനയൻ

കോഴിക്കോട്: മനുഷ്യസ്േനഹം, വിനയം എന്നിവയുടെ കാര്യത്തിൽ പ്രേംനസീറിന് പിന്നിൽ നടക്കാൻ യോഗ്യതയുള്ളവർ ഇന്ന് മ ലയാള സിനിമയിലില്ലെന്നും പത്തു കൊല്ലത്തോളം സിനിമയിൽ നിന്ന് താൻ പുറത്തു നിൽക്കേണ്ടിവന്നതിന് കാരണക്കാരൻ നടൻ ദിലീപാണെന്നും സംവിധായകൻ വിനയൻ. പ്രേംനസീർ സാംസ്കാരിക സമിതിയുടെ പ്രേംനസീർ ചലച്ചിത്ര രത്നം പുരസ്കാരം ടൗൺഹാളിൽ എം.പി. അബ്ദുസ്സമദ് സമദാനിയിൽനിന്ന് ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്നപ്പോൾ 40 ലക്ഷം രൂപ മുൻകൂർ വാങ്ങി അഭിനയിക്കാതിരുന്നത് ശരിയല്ലെന്നു പറഞ്ഞപ്പോൾ വ്യവസായത്തിൽനിന്ന് തന്നെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പത്തു കൊല്ലം നിയമപോരാട്ടം കഴിഞ്ഞ് വരുേമ്പാഴേക്കും വലിയൊരു കാലം നഷ്ടമായി. അവാർഡുകൾക്കൊന്നും പരിഗണിക്കാതായി. അന്നന്ന് കാണുന്നവരെ അപ്പായെന്ന് വിളിക്കുന്നതായി സിനിമാ മേഖല മാറിയെന്നും വിനയൻ പറഞ്ഞു. നിർമാതാവ് സർഗചിത്ര അപ്പച്ചനും പ്രേംനസീർ ചലച്ചിത്ര രത്ന പുരസ്കാരം ഏറ്റുവാങ്ങി. മനുഅശോകൻ, ഷെനുഗ, ഷെഗ്ന, ഷെർഗ, വിഷ്ണു വിനയ് എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. അവസാനകാലത്ത് രാഷ്ട്രീയത്തിലിറങ്ങിയ നസീറിനോട് രാഷ്ട്രീയ കക്ഷികൾ നീതി കാട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി.വി. ഗംഗാധരൻ, കെ.വി. സുബൈർ, റഹീം പൂവാട്ട് പറമ്പ് എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.