പൗരത്വനിയമം മതരാഷ്​ട്രമാക്കി മാറ്റുന്നതി​െൻറ തുടക്കം -എം.എൻ. കാരശ്ശേരി

പൗരത്വനിയമം മതരാഷ്ട്രമാക്കി മാറ്റുന്നതിൻെറ തുടക്കം -എം.എൻ. കാരശ്ശേരി പൊന്നാനി: രാജ്യത്തെ മതരാഷ്ട്രമാക്കി മാറ ്റാനുള്ള ശ്രമത്തിൻെറ തുടക്കമാണ് ദേശീയ പൗരത്വ ഭേദഗതി നിയമമെന്ന് പ്രഫ. എം.എൻ. കാരശ്ശേരി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനഭാഗമായി നടന്ന 'ഫാഷിസത്തിനെതിരെ ജനകീയകല' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിൻെറ പേരിൽ പൗരത്വം നൽകി രണ്ട് തട്ടുകളിലാക്കി മാറ്റുകയാണ്. പീഡനത്തിൻെറ പേരിലാണ് പൗരത്വം നൽകുന്നതെങ്കിൽ എന്തുകൊണ്ട് മറ്റു രാജ്യങ്ങളിലെ പീഡനം അനുഭവിക്കുന്നവർക്ക് പൗരത്വം നൽകുന്നിെല്ലന്നും അദ്ദേഹം ചോദിച്ചു. അസമിൽ പൗരത്വ പട്ടികയിൽനിന്ന് ആദ്യം പുറത്തായത് അഞ്ച് തവണ നിയമസഭാംഗവും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യ വനിത അസം മുഖ്യമന്ത്രിയുമായ സയ്യിദ അൻവാറ ടൈമൂറാെണന്നും അദ്ദേഹം പറഞ്ഞു. കെ.ജി. പൗലോസ് അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി, എ.കെ. നമ്പ്യാർ എന്നിവർ സംസാരിച്ചു. ശശിധരൻ ക്ലാരി സ്വാഗതവും പി.എം. ആറ്റുണ്ണി തങ്ങൾ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.