ആരോഗ്യ ബോധവത്​കരണത്തിന് ക്ഷേത്രമുറ്റത്ത് തിരുവാതിരയും ഒപ്പനയും

പെരിന്തൽമണ്ണ: ആരോഗ്യ പരിപാലനത്തിനും ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള ബോധവത്കരണത്തിനും വേറിട്ട പരിപാടികളൊരുക ്കുകയാണ് കീഴാറ്റൂർ ഗ്രാമം. ഇവിടെ ക്ഷേത്രമുറ്റത്ത് സ്ത്രീകളുടെ മെഗാ തിരുവാതിരയും ഒപ്പനയും ഒരുക്കിയാണ് ബോധവത്കരണം നടത്തിയത്. സ്ത്രീകളെ പങ്കെടുപ്പിച്ച് അരിയിടി മത്സരം നടത്തിയതിന് പിറകെയാണിത്. ക്ഷേത്രമുറ്റത്തെ പരിപാടി പ്രദേശത്തി‍ൻെറ ഐക്യവും സൗഹാർദവും വിളിച്ചറിയിക്കുന്നതുമായി. ഡിസംബര്‍ ഒന്നിന് കീഴാറ്റൂർ മുതിരിക്കുളം മദ്റസയില്‍ നടക്കുന്ന പാരാമെഡിക്കല്‍ ക്യാമ്പി‍ൻെറ പ്രചാരണാർഥമാണ് പരിപാടി. കൊണ്ടിപറമ്പ് അയ്യപ്പക്ഷേത്ര മുറ്റമാണ് ഒപ്പനക്കും തിരുവാതിരക്കും വേദിയായത്. കീഴാറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.വി. ദിനേശ്, ജെ.എച്ച്.ഐ സലീം, ജെ.പി.എച്ച്.എന്‍മാരായ വി.ആര്‍. ജ്യോതി, കെ. പുഷ്പലത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവിടെ കരുതലോടെ കീഴാറ്റൂർ എന്ന പേരിൽ കാമ്പയിൻ നടക്കുന്നത്. ആശ പ്രവര്‍ത്തക കെ. രജനിയാണ് തിരുവാതിരക്കും ഒപ്പനക്കും നേതൃത്വം നൽകിയത്. പടം .. pmna1 കീഴാറ്റൂരിൽ ആരോഗ്യ ബോധവത്കരണത്തി‍ൻെറ ഭാഗമായി ക്ഷേത്രമുറ്റത്ത് അരങ്ങേറിയ തിരുവാതിര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.