പുലാമന്തോൾ സ്കൂൾ വരാന്തയിൽ രാത്രി പാമ്പിനെ കണ്ടെത്തി

പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ വരാന്തയിൽ പാമ്പിനെ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം. ഗ്രൗണ് ടിൽ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻെറ വരാന്തയിൽ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. സ്കൂൾ ഗ്രൗണ്ടിൽ പുതിയ കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതിനാൽ തൊഴിലാളികൾ രാത്രി സ്കൂളിൽ തന്നെയാണ് താമസം. കെട്ടിട സാമഗ്രികൾ കൂട്ടിയിട്ടതിനിടയിൽ നിന്ന് പുറത്തിറങ്ങിയതാവാനാണ് സാധ്യത എന്ന് പറയപ്പെടുന്നു. ശുചീകരണം തകൃതിയിൽ പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓട്ടയടപ്പ്-ശുചീകരണ പ്രവർത്തനം തകൃതിയിൽ. പഴയ കെട്ടിടങ്ങളിലാണ് രണ്ട് ദിവസമായി ഓട്ടയടപ്പ് തകൃതിയായി നടക്കുന്നത്. സ്കൂൾ േകാമ്പൗണ്ടിലും പരിസര പ്രദേശങ്ങളിലും ശുചീകരണത്തിന് തുടക്കമായി. അടുത്തദിവസം അധ്യാപക-പി.ടി.എ അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണം നടത്താൻ തീരുമാനിച്ചതായി പ്രിൻസിപ്പൽ പി.വി. അജിത, ഹെഡ്മാസ്റ്റർ ഇ. സൈതലവി, പി.ടി.എ പ്രസിഡൻറ് കെ.ടി. ഇസ്സുദ്ദീൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.