തൊഴിലുപകരണ വിതരണം നാളെ

മലപ്പുറം: പ്രളയത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച വെൽഡിങ് ഇൻഡസ്ട്രിയൽ യൂനിറ്റുകൾക്ക് കേരള അയേൺ ഫാബ്രിക്കേഷൻ ആൻ ഡ് എൻജിനീയറിങ് യൂനിറ്റ് അസോസിയേഷൻ തൊഴിലുപകരണങ്ങൾ വിതരണം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് മലപ്പുറം അവിയൽ ഓഡിറ്റോറിയത്തിൽ ജില്ല കലക്ടർ ജാഫർ മലിക് ഉദ്ഘാടനം ചെയ്യും. വിവിധ യൂനിറ്റുകൾക്കായി ഒരുലക്ഷം രൂപയുടെ തൊഴിലുപകരണങ്ങൾ കൈമാറും. അനിൽകുമാർ പാലക്കാട് ക്ലാസെടുക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ എ.പി. ഉണ്ണി മഞ്ചേരി, കെ. സുകുമാരൻ, നാസർ മലപ്പുറം, എ. പ്രമോദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.