ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശുവടക്കം നാലുപേർക്ക് പരിക്ക്

രാമനാട്ടുകര: . ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പതിനൊന്നാം മൈല്‍സില്‍ ഇര്‍ഷാദു സ്വിബിയാന്‍ മദ്റസക്കു സമീപമാണ് അപകട ം. ഓട്ടോ ഡ്രൈവര്‍ ഐക്കരപ്പടി പുത്തൂപാടം പുതിയപറമ്പത്ത് ഹസന്‍ (40), ഓട്ടോ യാത്രക്കാരായ പുത്തൂപാടം സൈനബ (40), 40 ദിവസം പ്രായമായ നവജാതശിശു, ആംബുന്‍സിലുണ്ടായിരുന്ന ബഷീര്‍ (42) എന്നിവര്‍ക്കാണ് പരിക്ക്. പെരിന്തല്‍മണ്ണയില്‍നിന്ന് രോഗിയുമായി മെഡിക്കല്‍ കോളജിലേക്കു പോവുകയായിരുന്നു ആംബുലന്‍സ്. ഉടന്‍ മറ്റൊരു ആംബുലന്‍സ് എത്തിച്ച് അപകടത്തില്‍പെട്ട ആംബുലന്‍സിലുണ്ടായിരുന്ന രോഗിയെ മെഡിക്കല്‍ കോളജിലെത്തിച്ചു. പരിക്കേറ്റവരെല്ലാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.