ബാലികയു​െട മരണം മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന്​ റിപ്പോർട്ട്​

മലപ്പുറം: അരിപ്ര സ്വദേശി പത്ത് വയസ്സുകാരി മരിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം പെ രിന്തൽമണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നെട്ടല്ലില്‍നിന്ന് കുത്തിയെടുത്തുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. രോഗം പിടിപെടാനുള്ള സാഹചര്യം സംബന്ധിച്ച് വിശദ പരിശോധന നടത്തുമെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു. നെഗ്ലേറിയ ഫൗലേരി എന്ന ഏകകോശ ജീവിയാണ് രോഗം പരത്തുന്നത്. വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പകരുന്നത്. മരണനിരക്ക് 97 ശതമാനമാണെന്നും ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ പറഞ്ഞു. പനി, കടുത്ത തലവേദന, കഴുത്ത് ഉറച്ചുപോവുക, രുചിയും മണവും തിരിച്ചറിയാനുള്ള ശേഷി തകരാറിലാവുക, സന്തുലിതാവസ്ഥ നഷ്ടപ്പെടുക, മയക്കം, അപസ്മാരം, ഉന്മാദാവസ്ഥ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. പുഴയിലും ക്വാറികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുവിൻെറ സാന്നിധ്യമുണ്ടാകാനിടയുള്ളതിനാൽ കുടിക്കാനും ഭക്ഷണാവശ്യത്തിനും തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.