കാറിൽ ബൈക്കിടിച്ച് യാത്രക്കാരന് പരിക്ക്

ഏലംകുളം: ചെറുകര ഏലംകുളം റോഡിൽ എം.ഐ.സി സ്കൂളിന് സമീപം കാറിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ശനിയാഴ്ച രാത്രി 10.30നാണ് സംഭവം. ഏലംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിൻെറ മുൻവശം ഭാഗികമായി തകർന്നു. നിസ്സാര പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (പടം ചെറുകര എം.ഐ.സി സ്കൂളിന് സമീപം കൂട്ടിയിടിച്ച കാറും ബൈക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.