ആർ.എം.പി നേതാക്കള്‍ക്കെതിരെ പി. ജയരാജ​െൻറ വക്കീൽ നോട്ടീസ്

തലശ്ശേരി: വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാൻ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ആർ.എം.പി നേതാക്കള്‍ക്കെ തിരെ വടകര പാർലമ​െൻറ് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി പി. ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു. കെ.കെ. രമ, എന്‍. വേണു, പി. കുമാരന്‍കുട്ടി എന്നിവര്‍ക്കെതിരെ അഡ്വ. കെ. വിശ്വന്‍ മുഖേനയാണ് ജയരാജൻ നോട്ടീസ് അയച്ചത്. കോഴിക്കോട് ആർ.എം.പി യോഗത്തിനുശേഷം ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കെവ പി. ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിനാണ് നോട്ടീസ്. വടകര പാര്‍ലമ​െൻറ് മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കാനുള്ള കളവായ പ്രസ്താവനയാണിതെന്ന് നോട്ടീസില്‍ പറയുന്നു. ഒരു അന്വേഷണ ഏജന്‍സിയും പി. ജയരാജനെതിരെ അത്തരമൊരു ആക്ഷേപം ഉന്നയിച്ചിട്ടില്ല. ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ പ്രതിയാണെന്ന നിലയിലുള്ള പ്രസ്താവനയും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണ്. ആരോപണം പിന്‍വലിച്ച് അഞ്ചു ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനും കോഴിക്കോട് സിറ്റി പൊലീസ്‌ കമീഷണര്‍ക്കും പരാതി നല്‍കും. ആക്ഷേപത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.