മാട്ടായ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനാചരണം

ഏലംകുളം: മാട്ടായക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനാചരണം, ഉദയാസ്തമന പൂജ, സഹസ്രദീപ സമർപ്പണം എന്നിവ നടന്നു . തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ (സജി) നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ഭഗവതിക്ക് പ്രത്യേക വഴിപാടായി 18 പൂജകളോട് കൂടിയാണ് ഉദയാസ്തമന പൂജ നടത്തിയത്. വൈകീട്ട് ഭക്തജനങ്ങളുടെ വഴിപാടായി തട്ടകത്തമ്മക്ക് സഹസ്രദീപ സമർപ്പണം നടത്തി. ദീപാരാധന, തായമ്പക, കേളി, കളംപൂജ, കളംപാട്ട്, ഗജവീര​െൻറ സാമീപ്യത്തിൽ ചുറ്റുതാലപ്പൊലി, മേളം, അലങ്കാര വെടിക്കെട്ട് എന്നിവയും നടന്നു. ഏലംകുളം മാട്ടായ ഭഗവതി ക്ഷേത്രത്തിൽ തട്ടകത്തമ്മക്ക് സഹസ്രദീപ സമർപ്പണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.