പുലാമന്തോളിൽ ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞു

പുലാമന്തോൾ: യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞു. തിങ്കളാഴ്ച രാവിലെ 8.30 മുതലാണ് ജില്ലാതിർത് തിയായ പുലാമന്തോൾ പാലത്തിൽ വാഹനങ്ങൾ തടഞ്ഞത്. ഇതോടെ പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ ഗതാഗതം നടത്തിയിരുന്ന സ്വകാര്യ ബസുകൾ സർവിസ് നിർത്തി. കെ.എസ്.ആർ.ടി.സി ബസുകൾ മുഴുസമയവും സർവിസ് നടത്തി. പെരിന്തൽമണ്ണ-പുലാമന്തോൾ-മലപ്പുറം, വളാഞ്ചേരി-വളപുരം-കൊളത്തൂർ റൂട്ടിൽ 12 വരെ ബസ് സർവിസുകൾ തുടർന്നെങ്കിലും യാത്രക്കാരില്ലാത്തത് കാരണം നിർത്തിവെക്കുകയായിരുന്നു. പാലത്തിൽ ബസ് തടയുന്നതിന് നേതൃത്വം നൽകിയ കിഴക്കേതിൽ കുഞ്ഞിമുഹമ്മദ്, കെ.ടി. അഷ്ക്കർ, രാജേഷ്, ഷഫീഖ് എന്നിവരെ പെരിന്തൽമണ്ണ െപാലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് ആറോടെ കുഞ്ഞിമുഹമ്മദ്, അഷ്കർ എന്നിവരുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. പടം ഹർത്താലിൽ പുലാമന്തോൾ പാലത്തിൽ ബസുകൾ തടയുന്നു Pml-Harthal Busthadayunnu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.