'അനധികൃത വെൽഡിങ് ജോലിക്കാർക്കെതിരെ നടപടി വേണം'

പൂക്കോട്ടുംപാടം: അനധികൃത വെൽഡിങ് ജോലി ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള അയേൺ ഫാബ്രിക്കേഷൻ എൻജിനീയറിങ് പൂക്കോട്ടുംപാടം യൂനിറ്റ് അസോസിയേഷൻ ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ഇത്തരക്കാർക്കെതിരെ കെ.എസ്.ഇ.ബി പെർമിറ്റ് നൽകരുതെന്നും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുനീഷ കടവത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് രവി പ്രണവം അധ്യക്ഷത വഹിച്ചു. പൂക്കോട്ടുപാടം കെ.എസ്.ഇ.ബി അസി. എൻജിനീയർ പി.എ. റിസ് വാനുൽ മനാഫ്, സംഘടന ജില്ല വൈസ് പ്രസിഡൻറ് ഉണ്ണി മേലാറ്റൂർ, ബ്ലോക്ക് സെക്രട്ടറി കെ.കെ. സലാം, എ.പി. ഷിബു, മോഹൻദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.