വൃത്തിയാക്കിയ ഇടത്ത്​ വീണ്ടും മാലിന്യക്കെട്ട്

മൂന്നുമാസം മുമ്പ് ഉറവിടം കണ്ടെത്തി അടച്ചിരുന്നു മലപ്പുറം: ജില്ല ആസ്ഥാനത്തുകൂടി കടന്നുപോവുന്നവർക്ക് വീണ്ടു ം മൂക്കുപൊത്താൻ 'അവസരമൊരുക്കി' നഗരസഭ. കുന്നുമ്മൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് മതിലിനോട് ചേർന്ന മാലിന്യക്കുഴി ഇടവേളക്ക് ശേഷം വീണ്ടും 'സജീവ'മായിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഇത് വാർത്തയായതിനെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഇവിടം വൃത്തിയാക്കുകയും മാലിന്യം തള്ളിയ ഹോട്ടലിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. സ്ഥലം വീണ്ടും ചീഞ്ഞുനാറുന്നത് നഗരസഭയെയും കുഴക്കിയിട്ടുണ്ട്. ദേശീയപാതയിൽ ഡി.ടി.പി.സി ഓഫിസിന് എതിർവശത്തായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡി​െൻറ മതിലിനോട് ചേർന്നാണ് അസ്സഹനീയഗന്ധം വമിക്കുന്ന കുഴിയുള്ളത്. സ്ഥാപനങ്ങളിൽനിന്നടക്കം ഒാടയിലേക്ക് ഒഴുക്കുന്ന അഴുക്കുവെള്ളവും കൊണ്ടുവന്ന് തള്ളുന്ന മാലിന്യവും ഒഴുകിവന്ന് അടിഞ്ഞുകൂടുകയാണ്. പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്ന ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് അത്ര ദൂരത്തിലല്ല മാലിന്യക്കെട്ട്. വാർത്തയാകുമ്പോൾ വന്ന് വൃത്തിയാക്കുകയും ആഴ്ചകൾക്കുശേഷം പഴയപടിയാവുകയും ചെയ്യുകയാണ് പതിവ്. സെപ്റ്റംബറിൽ ഉറവിടം കണ്ടെത്താൻ ആരോഗ്യവിഭാഗം വ്യാപക പരിശോധന നടത്തിയിരുന്നു. മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയ ഹോട്ടലിന് നോട്ടീസും നൽകി. ഓടയിലേക്കുള്ള ഇവരുടെ പൈപ്പ് അടക്കുകയും മാലിന്യക്കുഴി വൃത്തിയാക്കുകയും ചെയ്തു. ചില വീടുകളിൽനിന്നും മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തി. ഇവർക്കും നോട്ടീസ് നൽകിയിരുന്നു. മഴവെള്ളം ഒഴുകിപ്പോവാനുള്ളതാണ് ഓടയെന്നും ഇവിടേക്ക് മാലിന്യം തള്ളിയാൽ നടപടിയെടുക്കുമെന്നും നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എം. മുഹമ്മദ് കുട്ടി പറഞ്ഞു. വീണ്ടും മാലിന്യമെത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉറവിടം കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.