കാഴ്ചയുടെ വിരുന്നൊരുക്കി കിഡ്സ് ഫെസ്​റ്റ്​

പട്ടാമ്പി: തൃശൂർ, പാലക്കാട് സതേൺ റീജൻ പ്രീസ്കൂൾ കിഡ്സ് ഫെസ്റ്റ് മൗണ്ട് ഹിറ പ്രീ സ്കൂളിൽ കൊടിയിറങ്ങി. മൂന്ന് വേ ദികളിലായി 250ഓളം കുരുന്നു പ്രതിഭകൾ മാറ്റുരച്ച കലാമാമാങ്കം മലർവാടി ബാലസംഘം സംസ്ഥാന കോഒാഡിനേറ്റർ മുസ്തഫ മങ്കട ഉദ്ഘാടനം ചെയ്തു. വിദ്യാ കൗൺസിൽ ഡയറക്ടർ ഡോ. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വർണപ്പൊലിമക്കൊപ്പം കുട്ടികളുടെ മികവും കൂടി ചേർന്നതായിരുന്നു ഓരോ വേദിയിലെയും മത്സരങ്ങൾ. മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ പട്ടാമ്പി, മൗണ്ട് സീന പബ്ലിക് സ്കൂൾ പത്തിരിപ്പാല, ഇർഷാദ് സ്കൂൾ മണ്ണാർക്കാട് എന്നീ സ്കൂളുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജിഷാർ പറമ്പിൽ സമ്മാനദാനം നിർവഹിച്ചു. കെ.ടി. അബൂബക്കർ മൗലവി, മുഹമ്മദ് ബഷീർ, പി.എം. അബ്ദുറഹ്മാൻ, എൻ.കെ. അബ്ദുൽ ഗനി , സുപ്രിയ സുബ്രഹ്മണ്യൻ, ശാബിന, നാസർ കാരക്കാട്, വിജയകുമാർ എന്നിവർ സംസാരിച്ചു. പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ കെ. ശംസുദ്ദീൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.