പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല സമ്മേളനം

മലപ്പുറം: മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് കേരള ആവശ്യപ്പെട്ടു. സേവനത്തിലും വേതനത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകര്‍ തൊഴില്‍പരമായ അവഹേളനവും നേരിടുകയാണെന്ന് സേമ്മളനം വിലയിരുത്തി. സംസ്ഥാന വെൽഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ സമീര്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഐ. സമീല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് എടപ്പാള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ്. മഹേഷ്‌കുമാര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. കെ.പി.ഒ. റഹ്മത്തുല്ല, വി. അജയകുമാര്‍, ഫ്രാന്‍സിസ് ഓണാട്ട്, ജയേഷ് വില്ലോടി, കെ. ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. mpmrs3 കേരള സംസ്ഥാന വെൽഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ സമീര്‍ കല്ലായി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.