റോഡപകടങ്ങളിൽ പൊലിഞ്ഞവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അനുസ്മരിച്ചു

മഞ്ചേരി: റോഡുകളിൽ പൊലിഞ്ഞ ജീവനുകളെ അനുസ്മരിച്ച് ഒരുദിനം. ജില്ല ട്രോമാകെയർ യൂനിറ്റ് ആഭിമുഖ്യത്തിലാണ് ഇവർക്കായി ചടങ്ങ് നടത്തിയത്. ഇനിയൊരു ജീവൻ റോഡിൽ വീണുടയരുതെന്ന സന്ദേശം പകർന്ന് മെഴുകുതിരി കത്തിച്ച് ഒാർമദിനാചരണം നടത്തി. ട്രോമാെകയർ അംഗങ്ങൾക്ക് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലന സെമിനാറും സംഘടിപ്പിച്ചു. പൊതുജനങ്ങളെ പരിശീലിപ്പിച്ചാണ് ജില്ലയിൽ ട്രോമാകെയറി‍​െൻറ നേതൃത്വത്തിൽ അപകട നിവാരണം നടത്തുന്നത്. ശിൽപശാല ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ സ്പെഷാലിറ്റികളിലെ പ്രതിനിധികളായ ഡോ. സുബീർ ഹുസൈൻ, ഡോ. ഷിജോ ഡാനി കുര്യൻ, ഡോ. ബിന്ദു, ഡോ. സഞ്ജയ്, ഡോ. ഷിബു കിഴക്കേത്ര, ഡോ. ദീപക്, ഡോ. സോഫിയ, ഡോ. യാസിർ, സ്റ്റാഫ് നഴ്സ് സുനിത കൂപ്പിലാക്കൽ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. മുഹമ്മദ് നജീബ് വ്യക്തിത്വ വികസനത്തിൽ ക്ലാസ് നയിച്ചു. അപകടങ്ങളിൽ മരണപ്പെട്ടവരുടെ അനുസ്മരണ ചടങ്ങ് എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്ത്, നഗരസഭ അംഗം അഡ്വ. കെ. ഫിറോസ് ബാബു, മുഹമ്മദ് സാലിം, പി. നജീബ്, എ. ബൈജു, പി.സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ട്രോമാകെയർ പ്രസിഡൻറ് ഡോ. ഷാജു തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. പ്രതീഷ് സ്വാഗതവും മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. സഹീർ നെല്ലിപ്പറമ്പൻ നന്ദിയും പറഞ്ഞു. പടം... മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞവരെ എം. ഉമ്മർ എം.എൽ.എയുടെ നേതൃത്വത്തിൽ മെഴുകുതിരി പ്രകാശിപ്പിച്ച് അനുസ്മരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.