ഹർത്താൽ ദിനത്തിൽ അയ്യപ്പഭക്തർക്ക് അന്നദാനമൊരുക്കി ഡി.വൈ.എഫ്.ഐ

കോട്ടക്കൽ: ശരണമന്ത്രങ്ങളുമായെത്തിയ അയ്യപ്പഭക്തർ അവിയലും തോരനും അച്ചാറുമെല്ലാം കൂട്ടി വിഭവസമൃദ്ധമായ സദ്യയുണ്ടു. അപ്രതീക്ഷിതമായെത്തിയ ഹർത്താലിൽ ഭക്ഷണം കിട്ടാതെ വലഞ്ഞ ഭക്തർക്ക് അന്നദാനമൊരുക്കിയത് കോട്ടക്കൽ മേഖല ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ദർശനം കഴിഞ്ഞ് വരുന്നവരും പോകുന്നവരും ദീർഘദൂര യാത്രക്കാരുമായ 150ഓളം പേർക്കാണ് സദ്യ ഉപകാരമായത്. ദീർഘദൂര യാത്രക്കാരായ കുടുംബങ്ങളും പങ്കെടുത്തു. ദർശനം കഴിഞ്ഞിറങ്ങിയ ശേഷമാണ് ഹർത്താൽ അറിഞ്ഞതെന്നും ഭക്ഷണത്തിനായി ഏറെ വലഞ്ഞെന്നും ചിക്മംഗ്ളൂരിൽ നിന്നെത്തിയ ഭക്തർ പറഞ്ഞു. െറസ്റ്റ് ഹൗസ് പരിസരത്താണ് സദ്യ ഒരുക്കിയത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ടി.പി. ഷമീം, പ്രസിഡൻറ് കെ. സുബ്രഹ്മണ്യൻ, ശ്രീജിത്ത് കുട്ടശ്ശേരി, ജബ്ബാർ മൂച്ചിക്കാടൻ, സഫ്ദർരാജ് എന്നിവർ നേതൃത്വം നൽകി. നഗരസഭ പ്രതിപക്ഷ നേതാവ് ടി.പി. സുബൈർ, കൗൺസിലർ അബ്ദുറഹീം എന്ന നാണി എന്നിവരും പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.