അപകടക്കെണിയായി റോഡ് പുനരുദ്ധാരണം

അപകടക്കെണിയായി റോഡ് പുനരുദ്ധാരണം ഓവുപാലം നിർമാണം വേണ്ടത്ര മുന്നറിയിപ്പില്ലാതെ വേങ്ങര: റോഡ് പുനരുദ്ധാരണത്തിലെ അശാസ്ത്രീയത അപകട കാരണമാകുന്നു. മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിൽ കൂരിയാട് മുതൽ വേങ്ങര വരെയാണ് ആവശ്യമായ മുന്നറിയിപ്പില്ലാെത റോഡ് പണി നടക്കുന്നത്. പഴയ ഓവുപാലങ്ങൾ പൊളിച്ചുനീക്കി പുതിയവ നിർമിക്കുകയും റോഡി​െൻറ അരികുഭിത്തികൾ പുതുക്കിപ്പണിയുകയും അഴുക്കുചാൽ നിർമിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. റോഡി​െൻറ പകുതിയോളം ഭാഗം അടച്ചിട്ട് ഓവുപാലങ്ങൾ നിർമിക്കുമ്പോൾ ചുവന്ന ലൈറ്റുകളോ ശക്തിയേറിയ റിഫ്ലക്ടറുകളോ സ്ഥാപിക്കാത്തതാണ് രാത്രി അപകടങ്ങൾക്കിടയാക്കുന്നത്. കഴിഞ്ഞ ദിവസം വേങ്ങരക്കടുത്ത് ചളിയിടവഴിയില്‍ കലുങ്ക് നിർമാണം നടക്കുന്ന ഭാഗത്ത് പണി നടക്കുന്നതറിയാതെ എത്തിയ ബൈക്ക് കലുങ്കിൽ വീണ് കുണ്ടൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ഇവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടം വേങ്ങര ചളിയിടവഴിയില്‍ കലുങ്കില്‍ ബൈക്ക് വീണപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.