നവോത്ഥാനം അധികാര സമുദായ ഘടനയെ അട്ടിമറിച്ച വിപ്ലവം -പ്രഫ. എം.എം. നാരായണന്‍

മലപ്പുറം: അധികാര സമുദായഘടനയെ അട്ടിമറിച്ച വിപ്ലവമാണ് നവോത്ഥാനമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ പ്രഫ. എം.എം. നാരായണന്‍. ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ 82ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമിയില്‍ 'നവോത്ഥാനം: കുതിപ്പും കിതപ്പും' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കീഴാളരുടെയും സ്ത്രീകളുടെയും വിമോചനമാണ് എക്കാലത്തും നവോത്ഥാന ആശയങ്ങള്‍ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ അഡ്വ. ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, അക്കാദമി അംഗം കെ.എ. ജബ്ബാർ, അസി. ഇൻഫർമേഷൻ ഒാഫിസർ െഎ.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. വാര്‍ഷികാഘോഷം ചൊവ്വാഴ്ച സമാപിക്കും. പെരിന്തല്‍മണ്ണ മനഴി സ്മാരക മുനിസിപ്പല്‍ ബസ്സ്റ്റാൻഡ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ 'ആചാരം വിശ്വാസം ജനാധിപത്യം' എന്ന വിഷയത്തില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.