കളിനോട്ട് നീട്ടി പ്രതിഷേധം

മഞ്ചേരി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സാമ്പത്തിക മേഖലയുടെ അടിത്തറയിളക്കുകയും ഓരോ പൗര​െൻറയും അക്കൗണ്ടിൽ പണം നിക്ഷേപിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ 'മോദി നൽകിയ ലക്ഷങ്ങൾ' പേരിൽ കളിനോട്ടു കാണിച്ച് പ്രതീകാത്മക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ കൂട്ടായ്മയിൽ പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ അധ്യക്ഷത വഹിച്ചു. പറമ്പൻ റഷീദ്, ടി.പി. വിജയകുമാർ, ഹനീഫ പുല്ലൂർ, ഇ.പി. നാരായണൻ, പുല്ലഞ്ചേരി അബ്ദുല്ല, അജിത കതിരാടത്ത്, നാണിപ്പ, ഉമ്മർ തരികുളം, കെ. യൂസുഫ്, പി.കെ. സത്യപാലൻ, റാഷിദ് വട്ടപ്പാറ, ലുക്ക്മാൻ പുലത്ത്, ബാപ്പുട്ടി വട്ടപ്പാറ, അപ്പു മേലാക്കം, എൻ.ടി. ഫാറൂഖ്, പി.കെ. സലാം, ടി. നിസാർ, ഹനീഫ ചടിക്കല്ല്, എം. ശ്രീനിവാസൻ, നബ്ഹാൻ, സുരേഷ് നെല്ലിപ്പറമ്പ്, ഷബീർ കുരിക്കൾ എന്നിവർ നേതൃത്വം നൽകി. നോട്ട് നിരോധനത്തിനെതിരെ മഞ്ചേരിയിൽ കോൺഗ്രസി‍​െൻറ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സംഗമം എൻ.സി.പി ചർച്ച സമ്മേളനം മഞ്ചേരി: നോട്ട് നിരോധനവും സാമ്പത്തിക പ്രതിസന്ധിയും വിഷയത്തിൽ എൻ.സി.പി മണ്ഡലം കമ്മിറ്റി ചർച്ച സമ്മേളനം നടത്തി. സംസ്ഥാന ട്രഷറർ ബാബു കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി നിസാറലി, സി.പി.ഐ മണ്ഡലം സെക്രട്ടറി കൃഷ്ണദാസ് രാജ, ജനതാദൾ ജില്ല പ്രസിഡൻറ് എം. സഫറുല്ല, ഐ.എൻ.എൽ സംസ്ഥാന സമിതി അംഗം ഒ.കെ. തങ്ങൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.