പ്രളയബാധിതർക്ക് കുടുംബശ്രീയുടെ സഹായഹസ്തം

തേഞ്ഞിപ്പലം: കുടുംബശ്രീ സി.ഡി.എസ് മുഖേന പ്രളയബാധിതർക്ക് 1,00,000 രൂപയുടെ വായ്പകൾ വിതരണം ചെയ്തു. 17 പേർക്ക് 17,00,000 രൂപയാണ് തേഞ്ഞിപ്പലം സർവിസ് സഹകരണ ബാങ്കിൽനിന്ന് ലോണായി നൽകിയത്. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് പ്രസിഡൻറ് ശരീഫ അസീസ്, സഹകരണ ബാങ്ക് സെക്രട്ടറി ടി.പി.എം. ബഷീർ, വാർഡ് മെംബർമാരായ കുഞ്ഞുട്ടി ഹാജി, ഉണ്ണിക്കമ്മു, പഞ്ചായത്ത് അസി. സെക്രട്ടറി ബിൽകീസ് ചീരോത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.