പ്രളയാനന്തര കേരളം: വിദ്യാർഥികൾക്ക് പ്രസംഗ മത്സരം

കോട്ടക്കൽ: നഗരസഭയും വില്ലൂർ എ.എം.എൽ.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയും സംയുക്തമായി കേരളപ്പിറവി ദിനാചരണ ഭാഗമായി എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി പ്രളയാനന്തര കേരളം എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി.പി. സുബൈർ അധ്യക്ഷത വഹിച്ചു. ഇ. ജയകൃഷ്ണൻ, വി.പി. അൻവർ, എ. നരേന്ദ്രൻ, എം. സാബിറ, വി. അബ്ദുൽ സിയാദ്, വി. മുഹമ്മദ് ഹർഷദ് എന്നിവർ സംസാരിച്ചു. എം.കെ. മുഹമ്മദ് അഷ്റഫ് സ്വാഗതവും ടി.സി. സിദിൻ നന്ദിയും പറഞ്ഞു. സി. അനുശ്രീ (ജി.യു.പി.എസ് കോട്ടക്കൽ), വി. ഫാത്തിമ ഷഹ്മ (എ.എം.എൽ.പി സ്കൂൾ വില്ലൂർ), സിനിഗ്ദ്ധ സുദർശൻ (എൻ.എസ്.എസ് കരയോഗം ഹയർ സെക്കൻഡറി കോട്ടക്കൽ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.